കോട്ടയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മൂന്ന് പഞ്ചായത്തിലെ മലയോരമേഖലയിൽ താമസിക്കുന്നവർ രാത്രി ക്യാമ്പുകളിലേക്ക് പോകണമെന്ന് സ്ഥലം എം.എൽ.എ. പി.സി. ജോർജിന്റെ അഭ്യർഥന. ഓഗസ്റ്റ് 15 വരെ വലിയ മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലുള്ളവർ ഓഗസ്റ്റ് 15 വരെ ക്യാമ്പുകളിലേക്കോ മറ്റിടങ്ങളിലുള്ള ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് അഭ്യർഥന. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന്റെ അറിയിപ്പ് ആയിരങ്ങളാണ് പങ്കിട്ടത്. കണക്ക് ഇങ്ങനെ (പഞ്ചായത്ത്, ഇപ്പോഴത്തെ ഉരുൾപൊട്ടൽ, മുൻകാലത്തേത്, മുൻകാല മരണം) തീക്കോയി 4 3 5 പൂഞ്ഞാർ തെക്കേക്കര ഇല്ല 3 ഇല്ല കൂട്ടിക്കൽ ഇല്ല 2 ഇല്ല തലനാട് 10 5 ഇല്ല പ്രകൃതി 40 ഡിഗ്രിവരെ ചരിവുള്ള ഭൂമി ഇവിടെയുണ്ട്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഇക്കുറി നാലിടത്ത് മണ്ണിടിച്ചിലുണ്ടായി. ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടാഴ്ചമുമ്പും ഒരുതവണ മണ്ണിടിച്ചിലുണ്ടായി. പ്രത്യേകം മുന്നറിയിപ്പില്ല -കളക്ടർ എം.എൽ.എ. പറഞ്ഞത് പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾ പരിഗണിച്ചാകാമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഈ പ്രദേശങ്ങൾക്കായി പ്രത്യേകം മുന്നറിയിപ്പില്ല. മലയോരത്ത് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചതായി കളക്ടർ സുധീർ ബാബുവും അറിയിച്ചു. Content Highlights:Kerala Flood 2019 PC George
from mathrubhumi.latestnews.rssfeed https://ift.tt/2KvFtC8
via
IFTTT
No comments:
Post a Comment