തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരുകുടുംബത്തിലെ മൂന്ന്‌ പേർ മരിച്ചനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരുകുടുംബത്തിലെ മൂന്ന്‌ പേർ മരിച്ചനിലയിൽ

കുമളി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരുകുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആഴൂർ കരിക്കാട്ടുവിള പ്രമോദ് പ്രകാശ് (40), ഭാര്യ തമിഴ്നാട് പുതുപ്പെട്ടി സ്വദേശി ജീവ (39), ജീവയുടെ അമ്മ ശോഭന(60) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ജീവയുടെ കഴുത്തിലെ മുറിവ് ദുരൂഹത ഉണർത്തുന്നു, ഞായറാഴ്ച ഉച്ചയോടെ കെട്ടിട ഉടമ ഇവർ താമസിക്കുന്ന ഹോംസ്റ്റേയിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിലിൽ തട്ടിവിളിച്ചെങ്കിലും ആരും പ്രതികരിക്കാതിരുന്നതോടെ തുറന്നുകിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് രണ്ടുപേർ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കുമളി സി.ഐ. കെ.ബി. ജയപ്രകാശ്, എസ്.ഐ. പ്രശാന്ത് പി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാതിൽ പൊളിച്ചാണ് മുറിക്കുള്ളിൽ കയറിയത്. ജീവയെ കട്ടിലിലും മറ്റു രണ്ടുപേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് മാസമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കുമളിയിൽ വീട് വാങ്ങി താമസിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് മുറി എടുക്കുന്ന സമയത്ത് ഇവർ ഉടമയോട് പറഞ്ഞിരുന്നത്. വൈകീട്ട് നാലരയോടെ ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. Content Highlights:family found dead in resort at kumily


from mathrubhumi.latestnews.rssfeed https://ift.tt/2MZyhzB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages