മുങ്ങിയ കാർ പുറത്തെടുത്തു; 20 പവനും 10000 രൂപയും ഒഴുകിപ്പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

മുങ്ങിയ കാർ പുറത്തെടുത്തു; 20 പവനും 10000 രൂപയും ഒഴുകിപ്പോയി

കാഞ്ഞങ്ങാട്: അരയിപ്പുഴയിൽ കഴിഞ്ഞദിവസം മുങ്ങിയ കാർ പുറത്തെടുത്തു. എന്നാൽ, അതിനകത്തുണ്ടായിരുന്ന 20 പവനും പതിനായിരം രൂപയും ഒഴുകിപ്പോയി. കാറിന്റെ ഗിയറിനടുത്തുള്ള ബോക്സിലായിരുന്നു പണം വെച്ചിരുന്നത്. പിൻസീറ്റിൽ വെച്ചിരുന്ന ലേഡീസ് ബാഗിലായിരുന്നു സ്വർണം. കാറിന്റെ ഡോറുകൾ തുറന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പണവും സ്വർണവും ഒഴുക്കിന്റെ ശക്തിയിൽ പുറത്തേക്ക് പോയതാകാമെന്ന് കരുതുന്നു. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് കാർ ഒഴുക്കിൽപ്പെട്ടത്. ചായ്യോത്ത് സ്വദേശിയായ അബ്ദുൾസമദും ഭാര്യ നജ്മുന്നിസയുമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നീന്തൽതാരവും തീരദേശസ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുമായ എം.ടി.പി.സെയ്ഫുദീന്റെ നേതൃത്വത്തിലാണ് കാർ പുറത്തെടുത്തത്. കാറിന്റെ മുൻഭാഗത്തെ രണ്ട് ടയറിലും വടം കെട്ടി. തുടർന്ന് സെയ്ഫുദീനും സംഘവും പിൻഭാഗത്ത് കയറിയിരുന്നു. ഈ സമയം കാറിന്റെ മുൻഭാഗം ഉയരുകയും നാട്ടുകാർ കരയിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു. Content Highlights: 20 sovereigns of gold FLOWN AWAY


from mathrubhumi.latestnews.rssfeed https://ift.tt/2Kx2sg9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages