കണ്ണൂർ: ഉത്തരമലബാറിൽ പുതുതായി അനുവദിച്ചതും നിലവിലുള്ളതുമായ ചില സ്റ്റോപ്പുകൾ റെയിൽവേ നിർത്തലാക്കുന്നു. ഏറ്റവുമൊടുവിൽ രാജധാനിയുടെ കാസർകോട്ടെ സ്റ്റോപ്പ് നിർത്തുകയാണ്. ഈമാസം 23 മുതൽ ഇവിടേക്കുള്ള റിസർവേഷൻ നിർത്തി. എന്നാൽ നിസാമുദ്ദീനിൽനിന്നു കാസർകോട്ടേക്കുള്ള റിസർവേഷൻ തുടരുന്നുണ്ട്. കാഞ്ഞങ്ങാട്ട് നിർത്തിയിരുന്ന ഗാന്ധിധാം(16335, 16336) വണ്ടിയുടെ സ്റ്റോപ്പ് ഈമാസംകൂടിയേ ഉള്ളൂ. നീലേശ്വരത്ത് നിർത്തിയിരുന്ന ബെംഗളൂരു എക്സ്പ്രസ് രണ്ടുമാസമായി ഇവിടെ നിർത്താറില്ല. കോയമ്പത്തൂർ ഇന്റർസിറ്റിക്ക് ഇവിടെ സ്റ്റോപ്പനുവദിക്കുമെന്നുപറഞ്ഞത് വാഗ്ദാനത്തിലൊതുങ്ങി. കഴിഞ്ഞ സാമ്പത്തികവർഷം പാലക്കാട് ഡിവിഷനിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിച്ച സ്റ്റേഷനുകളിലാണ് റെയിൽവേയുടെ ഈ ചുവപ്പുകൊടി. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിന്(16517/16518) നീലേശ്വരത്ത് താത്കാലികമായി സ്റ്റോപ്പനുവദിച്ചതിന്റെ സമയപരിധി ജൂൺ ആറിനു കഴിഞ്ഞെങ്കിലും ഇതുവരെ പുതുക്കിയില്ല. ഡിസംബർ ഏഴുമുതൽ ആറുമാസം പരീക്ഷണാടിസ്ഥാനത്തിലാണ് വണ്ടിക്ക് സ്റ്റോപ്പനുവദിച്ചത്. റയിൽവേ മന്ത്രാലയം പുനഃപരിശോധിച്ചതിനുശേഷം പുതിയ ഉത്തരവുണ്ടാകുമെന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും വർഷങ്ങളായുള്ള ആവശ്യപ്രകാരം കാസർകോട്ട് സ്റ്റോപ്പ് ലഭിച്ച രാജധാനി ഈമാസം 21വരെ മാത്രമേ അവിടെ നിർത്തൂ. നാഗർകോവിലിൽനിന്ന് ഗുജറാത്തിലെ ഗാന്ധിധാമിലേക്കു പോകുന്ന പ്രതിവാര എക്സ്പ്രസിന്റെ(16336) കാഞ്ഞങ്ങാട്ടെ സ്റ്റോപ്പ് 28-നുശേഷം ഇല്ല. തിരിച്ചുള്ള വണ്ടി 31 മുതൽ നിർത്തില്ല. content highlights:train temporary stops in north malabar
from mathrubhumi.latestnews.rssfeed https://ift.tt/2ZEHctE
via
IFTTT
No comments:
Post a Comment