ഉരുൾപൊട്ടിക്കൊണ്ടേയിരിക്കുന്നു, ഒഴിഞ്ഞുപോവുകയാണ് ഒരു ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

ഉരുൾപൊട്ടിക്കൊണ്ടേയിരിക്കുന്നു, ഒഴിഞ്ഞുപോവുകയാണ് ഒരു ദേശം

കുറിച്യർമല (വയനാട്) : മലമുകളിൽനിന്ന് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാനൊരുങ്ങിനിൽക്കുകയാണ് കൂറ്റൻ പാറക്കഷ്ണങ്ങളും മൺതിട്ടകളും. 370 വീടുകളുള്ള കുറിച്ച്യർമലയിൽ ആളനക്കം പോലുമില്ല. വീട്ടിലെ മുയലുകൾ ബാക്കിയുണ്ടോ എന്നറിയാൻ ബുധനാഴ്ച നാട്ടുകാരനായ മോനിയാണ് അദ്യമെത്തിയത്. മാറിയുടുക്കാൻ ഉടുപ്പുകൾ തിരയാൻ മാത്യുവും ഭാര്യയും പിന്നാലെയെത്തി. അവരിറങ്ങിയതോടെ പിന്നെയും മഴയുടെ ഇരമ്പൽമാത്രം ബാക്കി. താഴ്വാരംവരെയുള്ള നൂറുകണക്കിന് വീടുകൾ ഇപ്പോഴും അപകടഭീഷണിയിലാണ്. മരണം മുന്നിൽക്കണ്ട് ഇനിയും ജീവിക്കാനാവില്ല. അതുകൊണ്ട് മറ്റൊന്നുമാലോചിക്കാതെ ഒരു നാടൊന്നാകെ ഒഴിഞ്ഞുപോയി. കുറിച്ച്യർമലയിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടിയതിന്റെ തൊട്ടുമുകളിലാണ് ഇത്തവണയും പൊട്ടിയത്. മലമുകളിൽനിന്ന് വലിയ പാറക്കഷ്ണങ്ങൾ പതിച്ച് സമീപത്തെ സ്വകാര്യഭൂമിയിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇതിനുമുകളിൽ ഇളകിനിൽക്കുന്ന വലിയ പാറക്കഷ്ണങ്ങൾ എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാം. ഉരുൾപൊട്ടിയതിന് മുകളിലായി വെള്ളക്കെട്ടുണ്ട്. ഇവിടെനിന്ന് കലങ്ങിയ വെള്ളം താഴേക്ക് കുത്തിയൊലിക്കുന്നുണ്ട്. ഇത്തവണ ഒാഗസ്റ്റ് ആറിനാണ് ഉരുൾപൊട്ടലുണ്ടായത്. പിന്നീടും ചെറുതുംവലുതുമായ ഉരുൾപൊട്ടലുകൾ ഒട്ടേറെ. കഴിഞ്ഞ തവണ ഒാഗസ്റ്റ് എട്ടുമുതലാണ് തുടർച്ചയായി ഉരുൾപൊട്ടിയത്. കഴിഞ്ഞവർഷത്തെ ഒാർമകളുടെ പേടിയിൽ ഇത്തവണ മഴകനത്തതോടെ മലമുകളിലുള്ള എല്ലാവരും വീടൊഴിഞ്ഞു. അതിനാൽ ആളപായമൊന്നുമുണ്ടായില്ല. ഉരുൾപൊട്ടി, മലയുടെ ഒരുഭാഗം ഒന്നാകെ അടർന്ന് താഴ്വാരത്തേക്ക് പതിച്ചപ്പോൾ ഹെക്ടർകണക്കിന് പ്രദേശം ഒലിച്ചുപോയി. കണ്ണെത്താ ദൂരത്തോളം ചെളിയും പാറക്കെട്ടുകളും മൂടി. കുറിച്ച്യർമല മുകളിൽനിന്ന് ഒലിച്ചിറങ്ങിയ മണ്ണും പാറക്കഷ്ണങ്ങളും മരത്തടികളും കിലോമീറ്ററുകൾ അകലെയുള്ള പൊഴുതനയിലെ ഹെക്ടർകണക്കിന് പ്രദേശങ്ങളിൽ വന്നടിഞ്ഞുകിടക്കുന്നു. കഴിഞ്ഞവർഷം വയനാട്ടിൽ കൂടുതൽതവണ ഉരുൾപൊട്ടിയത് ഇവിടെയാണ്. ഈ ദുരന്തത്തിൽ ഒട്ടേറെ വീടുകളും ഗവ. എൽ.പി. സ്കൂൾ പൂർണമായും തകർന്നു. നാട്ടുകാരുടെ കൂട്ടായ്മയിൽ സമീപത്തെ മദ്രസയിലാണിപ്പോൾ സ്കൂളിന്റെ പ്രവർത്തനം. വീട് നഷ്ടപ്പെട്ടവർ മറ്റിടങ്ങളിലേക്ക് താമസം മാറി. മലമുകളിലുള്ള ചില കുടുംബങ്ങൾ കഴിഞ്ഞവർഷംതന്നെ വീടുപേക്ഷിച്ച് മറ്റിടങ്ങളിൽ അഭയംതേടി. മഴയ്ക്കുശേഷവും ഇവിടേക്ക് തിരിച്ചുവരാനാകില്ലെന്ന അവസ്ഥയിലാണിവിടം. Content Highlights:Continuous landslide in Wayanad Kurichyar mala


from mathrubhumi.latestnews.rssfeed https://ift.tt/2Z3cMV7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages