തിരുവനന്തപുരം : 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിന് മറ്റൊരു പ്രളയംകൊണ്ടുതന്നെ ഒന്നാം വാർഷികമാകുമ്പോൾ പുനരധിവാസം സർക്കാരിന് വെല്ലുവിളിയാവുന്നു. കഴിഞ്ഞ പ്രളയത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പാതിവഴിയിലായതേയുള്ളൂ. അപ്പോഴേക്കും വീടും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ പുതിയനിര നിസ്സഹായരായി നിൽക്കുന്നു. ഈവർഷത്തെ ദുരന്തത്തിലും ഇരകളായവരെക്കൂടി ഉൾപ്പെടുത്തി പുനരധിവാസപദ്ധതി വിപുലീകരിക്കേണ്ട സാഹചര്യമാണിപ്പോൾ. എത്രയും പെട്ടെന്ന് പുനരധിവാസം പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കുറയ്ക്കുന്ന തരത്തിൽ പത്തുവർഷംകൊണ്ട് കേരളത്തിന്റെ പുനർനിർമാണം. ഇതായിരുന്നു 2018-ലെ പ്രളയത്തിനുശേഷം സംസ്ഥാനസർക്കാർ ലക്ഷ്യമിട്ടത്. ശബരിമലയിലെ യുവതീപ്രവേശംപോലുള്ള വിവാദങ്ങളും ഔദ്യോഗിക സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും കാരണം പുനരധിവാസത്തിന് വേഗം കുറഞ്ഞു. ആഗോള ഏജൻസികളുടെ ഇടപെടലോടെയുള്ള പുനർനിർമാണ പദ്ധതിക്ക് അടുത്തിടെയാണ് അംഗീകാരമായത്. പണം കണ്ടെത്തുക എന്നതുപോലെ സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ നിലവിലുള്ള ഔദ്യോഗികസംവിധാനത്തിനുള്ള പോരായ്മയും പുനർനിർമാണത്തിന് വെല്ലുവിളിയാണ്. 15,664 വീടുകൾ, നിർമിച്ചത് 6664 bbപുനരധിവാസം എത്രത്തോളമായി എന്നതിന് ഉത്തരംകണ്ടെത്താൻ ആദ്യം ആശ്രയിക്കാവുന്നത് വീടുകളുടെ പുനർനിർമാണ പുരോഗതിയാണ്. ആദ്യ പ്രളയത്തിലും ഉരുൾപൊട്ടലിലും പൂർണമായി തകർന്നത് 15,664 വീടുകളാണ്. ഇതുവരെ നിർമിക്കാനായത് 6664 വീടുകളും. വീടിന്റെ ഓരോഘട്ടവും പൂർത്തിയാക്കാൻ വ്യക്തികളുടെ ജാഗ്രത കൂടിവേണമെങ്കിലും സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഫലപ്രദമായ ഏകോപനം നടത്തിയിരുന്നെങ്കിൽ കൂടുതൽ വീടുകൾ പൂർത്തിയാക്കാനാവുമായിരുന്നു. ഭാഗികമായി തകർന്ന വീടുകൾക്കുള്ള സഹായധനവിതരണവും ഇനിയും പൂർത്തിയായിട്ടില്ലെന്ന് റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ദുരിതാശ്വാസനിധി: ചെലവിട്ടത് പാതി bbമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച 4359.16 കോടി രൂപയിൽ 2008.76 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ശേഷിക്കുന്നതുക വിവിധ കാലയളവുകളിലേക്കായി ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുകാര്യങ്ങൾക്കായി ഈ തുക ചെലവിടാനുള്ള തീരുമാനമാണ് സർക്കാർ എടുത്തത്. 1, പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമാണത്തിന്റെ പല ഘട്ടങ്ങളിലാണ്. ഓരോ ഘട്ടവും പൂർത്തിയാവുന്ന മുറയ്ക്ക് ഇതിൽനിന്ന് പണംനൽകുക 2, കുടുംബശ്രീ മുഖേന ഗൃഹോപകരണങ്ങൾ വാങ്ങാൻ നൽകിയ വായ്പയുടെ പലിശത്തുക ഇതിൽനിന്ന് നൽകുക 3, സ്ഥിരമായി കടൽക്ഷോഭത്തിനിരയാവുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇനിയും കൂടുതൽ സംഭാവന ലഭിച്ചില്ലെങ്കിൽ ഇപ്പോൾ ശേഷിക്കുന്ന പണത്തിൽ നിന്നുതന്നെ ഈവർഷത്തെ ദുരന്തബാധിതർക്കും സഹായം നൽകേണ്ടിവരും. bbകഴിഞ്ഞവർഷത്തെ പ്രളയം bbകേരളത്തിനുണ്ടായ നഷ്ടം-26,718 കോടി രൂപ പുനർനിർമാണത്തിന് വേണ്ടത്-31,000 കോടി രൂപ കാർഷിക മേഖലയിലെ നഷ്ടം നശിച്ച കൃഷിയിടങ്ങൾ -1,47,016.82 ഹെക്ടർ ബാധിച്ച കർഷകർ-3,88,752 നഷ്ടപ്പെട്ട കന്നുകാലികൾ-11,942 സാമ്പത്തികനഷ്ടം-5,622 കോടി രൂപ ഉപജീവനനഷ്ടം-10,358 കോടി രൂപ കുടുംബശ്രീവഴി ഗൃഹോപകരണങ്ങൾക്കായി വായ്പ-1,395 കോടി വായ്പകിട്ടിയത്-1,65,796 വീടുകൾക്ക് അടിയന്തരസഹായധനം (പതിനായിരം രൂപ) നൽകിയത് -7.37 ലക്ഷം പേർക്ക് ഇതുവരെ കിട്ടിയ സഹായം, വായ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി-4,359.16 കോടി രൂപ (സാലറിചലഞ്ചിൽനിന്ന് കിട്ടിയ 1,400 കോടി ഉൾപ്പടെ) കേന്ദ്രം അനുവദിച്ചത്-2,904.85 കോടി രൂപ ലോകബാങ്ക് വയ്പ ആദ്യഗഡു-1,750 കോടി രൂപ കിട്ടാനുള്ളത് ലോകബാങ്ക് രണ്ടാംഗഡു-1,750 കോടി രൂപ ജർമൻ വികസനബാങ്ക് -1,350 കോടി രൂപ ഏഷ്യൻ വികസന ബാങ്ക് -3,500 കോടി രൂപ ലോകബാങ്ക് ഉൾപ്പടെ വിവിധ ഏജൻസികളിൽനിന്ന് മൂന്നുവർഷത്തേക്ക് ആകെ പ്രതീക്ഷിക്കുന്നത് -10,500 കോടി രൂപ ചെലവിട്ടത് ദുരിതാശ്വാസനിധിയിൽ നിന്ന് -2,008.76 കോടി രൂപ റോഡുകൾ നന്നാക്കാൻ-1,666 കോടിരൂപ (പദ്ധതി, പദ്ധതിയിതരചെലവിൽനിന്ന് 1590 കോടി, ദുരിതാശ്വാസഫണ്ടിൽനിന്ന് 76 കോടി) പുനരധിവാസം പൂർണമായി തകർന്ന വീടുകൾ -15664 പൂർത്തിയായത്-6664 ചെലവിട്ടത്-317.76 കോടി രൂപ ഭാഗികമായി തകർന്ന വീടുകൾ-3,06,467 സഹായം നൽകിയത് -2,81,986 വീടുകൾക്ക് ചെലവിട്ടത് -1539.50 കോടി രൂപ content highlights:kerala flood 2019
from mathrubhumi.latestnews.rssfeed https://ift.tt/2OVJWlB
via
IFTTT
No comments:
Post a Comment