തിരുവനന്തപുരം: മഴ തുടരുന്നതിനാൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വയനാട്ടിൽ സർവകലാശാലാ പരീക്ഷകൾക്കു മാറ്റമില്ല. കണ്ണൂരിൽ ട്യൂഷൻ സെന്ററുകളും മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു. കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പി.എസ്.സി. വകുപ്പുതല പരീക്ഷകളും തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ബി.ഫാം. സ്പോട്ട് അഡ്മിഷനും മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഒമ്പതാം സെമസ്റ്റർ ബി.ബി.എ./ബി.കോം. എൽ.എൽ.ബി. സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി. content highlights:holiday for nine districts
from mathrubhumi.latestnews.rssfeed https://ift.tt/33A4cfN
via
IFTTT
No comments:
Post a Comment