നഷ്ടക്കണക്കുകള്‍ മറന്നു; ഏഴു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ ഒരു രൂപ പോലും വാങ്ങാതെ ദുരിതബാധിതര്‍ക്ക് നല്‍കി അജയ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

നഷ്ടക്കണക്കുകള്‍ മറന്നു; ഏഴു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ ഒരു രൂപ പോലും വാങ്ങാതെ ദുരിതബാധിതര്‍ക്ക് നല്‍കി അജയ്

മൂന്നു ലക്ഷം രൂപ വില പറഞ്ഞിട്ടും വില്‍ക്കാതെ വച്ചിരുന്ന തുണിത്തരങ്ങള്‍ ഒരു രൂപ പോലും വാങ്ങാതെ അജയ് ഇന്നലെ പ്രളയ ബാധിതര്‍ക്കായി നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി അവശ്യ സാധനങ്ങള്‍ സമാഹരിക്കുന്നതിനായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ബസേലിയോസ് കോളേജില്‍ നടത്തുന്ന സംഭരണ കേന്ദ്രത്തില്‍ ഇവ കൈമാറാന്‍ കുടുംബസമേതമാണ് ഇദ്ദേഹം എത്തിയത്.

മാങ്ങാനം നെല്ലിക്കല്‍ അജയ് സക്കറിയ കോട്ടയം ടൗണിലും ചവിട്ടുവേലിയിലും നടത്തിയിരുന്ന വസ്ത്രവ്യാപാര ശാലകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ശേഷിച്ച തുണിത്തരങ്ങള്‍ വാങ്ങാന്‍ പല ചെറുകിട കച്ചവടക്കാരും എത്തിയിരുന്നു.
ഇതില്‍ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന വസ്ത്രങ്ങള്‍ക്ക് മൂന്നു ലക്ഷം വരെ വില പറയുകയും ചെയ്തു. ഏഴു ലക്ഷത്തിലേറെ വില വരുന്ന വസ്ത്രങ്ങള്‍ അഞ്ചു ലക്ഷം രൂപ കിട്ടിയാല്‍ കൊടുക്കാമെന്ന തീരുമാനത്തിലായിരുന്നു ഇദ്ദേഹം.

പ്രകൃതി ക്ഷോഭത്തില്‍ പെട്ടവരുടെ ദുരിതങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ സാമ്പത്തിക നഷ്ടത്തെക്കുറിച്ചുള്ള ചിന്തകള്‍ മറന്നെന്ന് അജയ് പറയുന്നു. ഭാര്യ ജൂഡി, മക്കള്‍ മാത്യു, അനീക, സഹോദരപുത്രി ഐറിന്‍ എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എ.ഡി.എം അലക്‌സ് ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് എന്നിവര്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.



from mangalam.com https://ift.tt/307KlTc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages