കൂടെയുണ്ട് കോട്ടയം; മലപ്പുറത്തേക്കുള്ള ആദ്യ വാഹനം പുറപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

കൂടെയുണ്ട് കോട്ടയം; മലപ്പുറത്തേക്കുള്ള ആദ്യ വാഹനം പുറപ്പെട്ടു

കോട്ടയം ബസേലിയോസ് കോളേജിലെ ജില്ലാതല സംഭരണ കേന്ദ്രത്തില്‍ ദുരിതാശ്വാസ സാമഗ്രികളുമായെത്തുന്നവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വിദേശ വിനോദസഞ്ചാരികള്‍വരെയുണ്ട്. ദുരിത ബാധിതര്‍ക്കുവേണ്ട അവശ്യ സാധനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുന്നവര്‍ പറയാതെ പറയുന്നു- കൂടെയുണ്ട് കോട്ടയം.

സ്വന്തം നാട്ടിലെ പ്രളയ ബാധിതര്‍ക്ക് സാന്ത്വനമെത്തിക്കുന്നതിനൊപ്പം പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടമായ ഇതര ജില്ലകളിലെ സഹജീവികള്‍ക്കും കോട്ടയം കരുണയുടെ കരം നീട്ടുകയാണ്. കൂടെയുണ്ട് കോട്ടയം എന്ന പേരിലുള്ള ദുരിതാശ്വാസ പരിപാടിയുടെ ഭാഗമായി ജില്ലയില്‍നിന്ന് അവശ്യ സാധനങ്ങളുമായുള്ള ആദ്യ വാഹനം മലപ്പുറത്തേക്ക് പുറപ്പെട്ടു.

ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍, ശുചീകരണ സാമഗ്രികള്‍, പായകള്‍ തുടങ്ങി ഒട്ടേറെ അവശ്യവസ്തുക്കള്‍ വാഹനത്തിലുണ്ട്. ബസേലിയോസ് കോളേജ് പരിസരത്ത് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള അനേകം പേര്‍ സംഭരണ കേന്ദ്രത്തില്‍ ദുരിതബാധിതര്‍ക്കുവേണ്ട സാധന സാമഗ്രികള്‍ എത്തിക്കുന്നുണ്ടെന്നും പ്രകൃതിക്ഷോഭം ഏറെ നാശം വിതച്ച ജില്ലകളിലേക്ക് വരും ദിവസങ്ങളിലും ഇവ അയയ്ക്കുമെന്നും കളക്ടര്‍ പറഞ്ഞു.



from mangalam.com https://ift.tt/2Z689JX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages