ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു സിറ്റിയുടെ വിജയം. 12-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിലൂടെ സിറ്റി ലീഡെടുത്തു. ഡേവിഡ് സിൽവയുടെ അസിസ്റ്റിൽ നിന്നായിരുന്നു സ്റ്റെർലിങ്ങിന്റെ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ തിരിച്ചുവന്നു. 77-ാം മിനിറ്റിൽ ഡിഫൻഡറായ മാറ്റിപിലൂടെ ലിവർപൂൾ സമനില കണ്ടെത്തി. വാൻ ഡൈകിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മാറ്റിപിന്റെ ഗോൾ. ഇഞ്ചുറി ടൈമിൽ മുഹമ്മദ് സലയ്ക്ക് ഒരു സുവരാണവസരം ലഭിച്ചു. എന്നാൽ ഗോൾ ലൈനിൽ വെച്ച് ഡിഫൻഡർ കെയ്ൻ വാൾക്കറുടെ അതിസാഹസിക രക്ഷപ്പെടുത്തൽ സിറ്റിയെ തുണച്ചു. പിന്നീട് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ലിവർപൂൾ താരം വൈനാൾഡിന്റെ കിക്ക് ബ്രാവോ രക്ഷപ്പെടുത്തി. ഇതോടെ സിറ്റി കിരീടത്തിലേക്ക്. കഴിഞ്ഞ വർഷവും മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടിയത്. This goal line clearance from Walker needs to be appreciated. pic.twitter.com/02xacyrnDj — Lewis (@efclewiss) 4 August 2019 Content Highlights:Manchester City beats Liverpool Community Shield
from mathrubhumi.latestnews.rssfeed https://ift.tt/2OBHEYG
via
IFTTT
No comments:
Post a Comment