കണ്ണൂർ: മുംബൈ പൻവേലിലെ മണ്ണിടിച്ചിൽ കാരണം റദ്ദാക്കിയ കൊങ്കൺ തീവണ്ടികളിലെ റിസർവേഷൻ യാത്രക്കാർക്ക് 72 മണിക്കൂറിനകം റീഫണ്ടിന് അപേക്ഷിക്കാം. കൗണ്ടറുകളിൽനിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനിൽനിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളിൽ ഫണ്ട് ഒരുക്കാൻ റെയിൽവേ നിർദേശിച്ചു. സ്റ്റേഷനിൽ തുക കുറവെങ്കിൽ അറിയിക്കാനും നിർദേശമുണ്ട്. മുമ്പ് തീവണ്ടി റദ്ദാക്കിയാൽ റീഫണ്ടിന് അപേക്ഷ നൽകാതെ തുക കിട്ടുമായിരുന്നു. ആ നിയമം മാറി. കഴിഞ്ഞവർഷം കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും വെള്ളപ്പൊക്കം കാരണം ഓടാത്ത വണ്ടികളിലെ ടിക്കറ്റ് റീഫണ്ടിന് പലരും അപേക്ഷിച്ചിരുന്നില്ല. അറിയാത്തതുകൊണ്ടായിരുന്നു ഇത്. തുക നഷ്ടപ്പെടാതിരിക്കാൻ ടി.ഡി.ആർ. ഫയൽചെയ്യാൻ ദക്ഷിണ റെയിൽവേ പിന്നീട് കൂടുതൽ സമയം അനുവദിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി എടുത്ത ഇ-ടിക്കറ്റുകൾക്ക് ഉടൻ റീഫണ്ട് കിട്ടില്ല. യാത്രക്കാർ ടി.ഡി.ആർ. (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ്) ഫയൽ ചെയ്യണം. ടി.ഡി.ആർ. ഫയൽ ചെയ്യാൻ കൂടുതൽ സമയം റെയിൽവേ അനുവദിച്ചിട്ടില്ല. 72 മണിക്കൂറിനുള്ളിൽത്തന്നെ ചെയ്യണം. എന്നാൽ, നേത്രാവതി അടക്കമുള്ള വണ്ടികളിലുണ്ടായിരുന്ന ജനറൽ ടിക്കറ്റുകാർക്ക് പണം നഷ്ടമാകും. ഞായറാഴ്ച നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. യു.ടി.എസ്. കൗണ്ടർ വഴി ജനറൽ ടിക്കറ്റ് എടുത്തവർക്ക് ഞായറാഴ്ച ആ റൂട്ടിലേക്ക് വണ്ടിയില്ലാത്തതിനാൽ റീഫണ്ട് നൽകിയതായി റെയിൽവേ അറിയിച്ചു. content highlights:Railway Ticket Cancellation
from mathrubhumi.latestnews.rssfeed https://ift.tt/2ZzYmJ5
via
IFTTT
No comments:
Post a Comment