ശിവരഞ്ജിത്തും നസീമും നടത്തിയത് ഹൈടെക്ക് കോപ്പിയടി ; മൊെബെലും സ്മാര്‍ട്ട് വാച്ചും തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചു ; എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 20, 2019

ശിവരഞ്ജിത്തും നസീമും നടത്തിയത് ഹൈടെക്ക് കോപ്പിയടി ; മൊെബെലും സ്മാര്‍ട്ട് വാച്ചും തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചു ; എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചിലെത്തി

നാല് സെറ്റ് ചോദ്യപേപ്പറുള്ളതിനാല്‍ ഉത്തരം അയയ്ക്കാന്‍ നാലുപേരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍ സ്വീകരിച്ചാണ് പ്രതികള്‍ ഉത്തരമെഴുതിയതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയില്‍ തട്ടിപ്പു നടത്തിയെന്ന് റാങ്കുകാരായ ആര്‍. ശിവരഞ്ജിത്തും എ.എന്‍. നസീമും സമ്മതിച്ചതിനു പിന്നാലെ അവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ രണ്ടു മൊെബെല്‍ ഫോണുകളും മൂന്ന് മെമ്മറി കാര്‍ഡുകളും നിരവധി രേഖകളും പിടിച്ചെടുത്തു.

െഹെടെക് കോപ്പിയടി നടത്താനുപയോഗിച്ച ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തതായാണു സൂചന. പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചാലേ ഇവയുപയോഗിച്ചാണോ തട്ടിപ്പ് നടത്തിയതെന്നു വ്യക്തമാകൂ എന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു. റാങ്കുകാര്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ചുകൊടുത്ത പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ ഗോകുല്‍, വി.എസ്.എസ്.സിയിലെ താല്‍ക്കാലിക ജീവനക്കാരനായ കല്ലറ സ്വദേശി സഫീര്‍ എന്നിവരുടെ വീടുകളില്‍നിന്നു ക്രൈംബ്രാഞ്ച് നേരത്തേ രണ്ടു ലാപ്‌ടോപ്പുകള്‍ പിടിച്ചിരുന്നു. രണ്ടാം റാങ്കുകാരന്‍ പ്രണവിന്റെ ഉറ്റബന്ധുവിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

പരീക്ഷാഹാളിന് പുറത്തുവച്ച മൊെബെല്‍ഫോണും െകെയില്‍ കെട്ടിയ സ്മാര്‍ട്ട് വാച്ചും തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണു സൂചന. നാല് സെറ്റ് ചോദ്യപേപ്പറുള്ളതിനാല്‍ ഉത്തരം അയയ്ക്കാന്‍ നാലുപേരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചില്‍ സ്വീകരിച്ചാണ് പ്രതികള്‍ ഉത്തരമെഴുതിയതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേക്ക് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സി ആഭ്യന്തര വിജിലന്‍സിന്റെ അനേ്വഷണത്തില്‍ കണ്ടെത്തിയിരുന്നു. പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമാണ്. രണ്ടാം റാങ്കുകാരന്‍ പ്രണവിന്റെ ഫോണിലേക്കാണ് സഫീര്‍ സന്ദേശമയച്ചത്. പരീക്ഷയെഴുതിയത് വിവിധ കേന്ദ്രങ്ങളിലായിരുന്നെങ്കിലും, ഇവര്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പര്‍ പുറത്തുപോയതെന്നാണു നിഗമനം. പരീക്ഷയ്‌ക്കെത്താത്തവരുടെ ചോദ്യപേപ്പര്‍ കോളേജിലെ ജീവനക്കാരോ അധ്യാപകരോ വാട്‌സ്ആപ്പിലൂടെ പുറത്തേക്ക് അയച്ചതായാണ് സംശയം. ഇവര്‍ പരീക്ഷയെഴുതിയ എല്ലാ സെന്ററുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിട്ടുണ്ട്.

കേസില്‍ അഞ്ചുപേരെ പ്രതികളാക്കിയെങ്കിലും സന്ദേശങ്ങളയച്ച സഫീര്‍, ഗോകുല്‍, രണ്ടാം റാങ്കുകാരന്‍ പ്രണവ് എന്നിവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇവരെല്ലാം ഒളിവിലാണെന്നാണ് വാദം. ഗോകുലിന്റെ െബെക്ക് എസ്.എ.പി. ക്യാമ്പിലുണ്ട്. അവധി അപേക്ഷ നല്‍കിയെന്നു വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ ജില്ല വിട്ടതായാണ് െസെബര്‍സെല്ലിന്റെ അനേ്വഷണത്തില്‍ കണ്ടെത്തിയത്. ആറ്റിങ്ങലായിരുന്നു അവസാന ടവര്‍ ലൊക്കേഷന്‍. ഗോകുലിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ നിരവധി പി.എസ്.സി. െഗെഡുകള്‍ കണ്ടെത്തി. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ 199-ാം റാങ്കായിരുന്നു ഗോകുലിന്. ഫയര്‍മാന്‍ അടക്കം നാല് പി.എസ്.സി. പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. അവയിലും ക്രമക്കേട് നടത്തിയതായി സംശയിക്കുന്നു. കോടതിയുടെ അനുമതിയോടെ സെന്‍ട്രല്‍ ജയിലില്‍ നസീമിനെയും ശിവരഞ്ജിത്തിനെയും െക്രെംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

പി.എസ്.സി. പരീക്ഷയുടെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇവര്‍ക്ക് ഉത്തരം നല്‍കാനായില്ല. പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാനായില്ല. പഠിച്ചെഴുതിയതാണെന്നും അടുത്തിരുന്നവരുടെ നോക്കിയെഴുതിയെന്നും മൊഴി നല്‍കി. പക്ഷേ അടുത്തിരുന്നവരുടെ തെറ്റ് ഉത്തരങ്ങള്‍ കാട്ടിയപ്പോള്‍ വായടഞ്ഞു. ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ചെങ്കിലും എങ്ങനെയാണ് ചോദ്യപേപ്പര്‍ പുറത്താക്കിയതെന്നോ തട്ടിപ്പിന്റെ രീതിയെന്താണെന്നോ തുറന്നുപറഞ്ഞില്ല.



from mangalam.com https://ift.tt/2Mv8SOS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages