യുപി: സ്വന്തം മാതാപിതാക്കളില്‍ നിന്ന് പോലും മക്കള്‍ക്ക് രക്ഷയില്ലെന്നതാണ് ഇരുപത്തിരണ്ടുകാരിയുടെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. തന്നെ സ്വന്തം അച്ഛന്‍ വര്‍ഷങ്ങളായി ബലാത്സംഗം ചെയ്ത് വരികയാണെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. തന്നെ പീഡിപ്പിക്കാന്‍ അച്ഛന് സഹായം ചെയ്ത് കൊടുക്കുന്നത് സ്വന്തം പെറ്റമ്മയാണെന്നും മകള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഛിന്‍ഹാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പതിനഞ്ച് വര്‍ഷത്തോളമായി അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് മകള്‍ പരാതി നല്‍കിയത്. ഇതില്‍ ഏറെ ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. മകളെ പ്രാപിക്കുവാന്‍ അച്ഛന് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കിയിരുന്നത് പെറ്റമ്മയാണെന്നതാണ്. പീഡിപ്പിക്കുന്ന സമയം ഗര്‍ഭ നിരോധ വസ്തുക്കള്‍ അമ്മ പിതാവിന് നല്‍കിയിരുന്നതായി മകള്‍ മൊഴി നല്‍കി.
തനിക്ക് നേരെയുള്ള പീഡനം ഇത്രയും നാള്‍ സഹിക്കുകയായിരുന്നെന്നും എന്നാല്‍ തന്റെ ഇളയ സഹോദരിയെയും അച്ഛന്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞുയ
യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് നാല്‍പ്പത്തിനാലുകാരനായ പിതാവിനെതിരെ കേസെടുക്കുകയും , മാതാവിനെ അറസ്റ്റുചെയ്യുകയും ചെയ്തു. മകളെ പീഡിപ്പിച്ചതിനും കൂട്ടുനിന്നതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തു. മക്കളെ ലൈഗിംകമായി പിതാവ് ചൂഷണം ചെയ്യുന്നത് അടുത്ത ബന്ധുക്കള്‍ക്കും സഹോദരന്‍മാര്‍ക്കും അറിയാമെങ്കിലും ഭയന്ന് പുറത്തുപറയാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടികളെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
from mangalam.com https://ift.tt/2ZiU3F5
via IFTTT
No comments:
Post a Comment