ബോബിഗ്നി: ഓർഡർ ചെയ്ത സാൻഡ്വിച്ച് എത്താൻ വൈകിയതിന് വെയിറ്ററെ യുവാവ് വെടിവെച്ചു കൊന്നു. പാരിസിലെ ബോബിഗ്നിയിലാണ് സംഭവം. തോളിനു വെടിയേറ്റ ജീവനക്കാരനെ ഹോട്ടൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ പ്രതി സാൻഡ്വിച്ച് ഓർഡർ ചെയ്തു.അൽപസമയത്തിനു ശേഷം വെയ്റ്റർ സാൻഡ്വിച്ചുമായി എത്തിയപ്പോൾ കാത്തിരുന്ന് മുഷിഞ്ഞ പ്രതി വെയ്റ്ററുടെ നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. Content Highlights:waiter shot to death for Delayed in the ordered sandwich
from mathrubhumi.latestnews.rssfeed https://ift.tt/2N7nofg
via
IFTTT
No comments:
Post a Comment