തിരുവനന്തപുരം: രണ്ടാമതും സംസ്ഥാനത്ത് പ്രളയം വന്നതോടെ പനിഭീതിയിലാണ് സംസ്ഥാനം. ഈ മാസം മൂന്നു പേര്‍ എച്ച് 1 എന്‍1 പനി ബാധിച്ചും രണ്ടു പേര്‍ എലിപ്പനി ബാധിച്ചും മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ ഈ മാസം 38 പേര്‍ക്കാണ് എച്ച് 1 എന്‍1 പനി സ്ഥിരീകരിക്കുകയും 70 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി തടയുന്നതിന് മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധിയാളുകളാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ആശുപത്രികളും ആവശ്യത്തിന് മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
from mangalam.com https://ift.tt/2KPzcjq
via IFTTT
No comments:
Post a Comment