ലെസ്‌റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിനത്തില്‍ ഇറ്റാലിയന്‍ ക്ലബ് സാംപോര്‍ഡിയയില്‍ നിന്നു ബെല്‍ജിയന്‍ യുവതാരത്തെ സ്വന്തമാക്കി ലെസ്‌റ്റര്‍ സിറ്റി.
ഇരുപത്തിയഞ്ചുകാരനായ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ ഡെന്നിസ് പ്രയറ്റിനെയാണ് ലെസ്‌റ്റര്‍ സ്വന്തമാക്കിയത്. 18 മില്യണ്‍ ഡോളറിന് അഞ്ചു വര്‍ഷത്തെ കരാറിനാണ് പ്രയറ്റ് ലെസ്‌റ്ററില്‍ എത്തുന്നത്.
ബെല്‍ജിയന്‍ ക്ലബ് ആന്‍ഡെര്‍ലെഷിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച താരം2016 മുതല്‍ താരം സീരി എയില്‍ സാംപോര്‍ഡിയയുടെ താരമാണ്.
സാംപോര്‍ഡിയ ജഴ്‌സിയില്‍ 106 സീരി എ മത്സരം കളിച്ചിട്ടുള്ള പ്രയറ്റ് ഇറ്റാലിയന്‍ ലീഗിലെ മികച്ച മധ്യനിര താരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 2014 ല്‍ ബെല്‍ജിയം സീനിയര്‍ ദേശീയ ടീം അംഗമാകാനും താരത്തിനായി.
from mangalam.com https://ift.tt/2Yzi6jD
via IFTTT
No comments:
Post a Comment