ന്യൂഡൽഹി: തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷനോട് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കമ്മിഷൻ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് കമ്മിഷൻ മുമ്പാകെ സി.പി.ഐ. വാദിച്ചു. പാർട്ടിയുടെ ചരിത്രവും സ്വാതന്ത്ര്യസമരകാലം മുതൽക്കുള്ള പാരമ്പര്യവുമൊക്കെ വിശദീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്കു സാന്നിധ്യമുണ്ട്. ചുരുങ്ങിയതു നാലു സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടു നേടിയിരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെങ്കിലും മൂന്നു സംസ്ഥാനങ്ങളിൽ അതുണ്ടെന്നും സി.പി.ഐ. അറിയിച്ചു. മറുപടി കമ്മിഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. 2016ൽ മാത്രമേ തങ്ങൾക്കു ദേശീയപാർട്ടി പദവി നൽകിയിട്ടുള്ളൂവെന്ന് തൃണമൂൽ കോൺഗ്രസ് വാദിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ പദവി തുടരാൻ അനുവദിക്കണം. ഒരു തിരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലെ കാലയളവുകൾ പാർട്ടി പദവിക്കായി പരിഗണിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. എൻ.സി.പി.യും കമ്മിഷനു മുമ്പാകെ വിശദീകരണം നൽകിയെന്നാണ് സൂചന. ഇവരുടെയെല്ലാം പദവി റദ്ദാക്കാൻ കമ്മിഷൻ തീരുമാനിച്ചാൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ മാത്രമായിരിക്കും ദേശീയപദവിയുള്ള പാർട്ടികൾ. കുറഞ്ഞതു നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ടോ ലോക്സഭയിൽ രണ്ടു ശതമാനം സീറ്റോ എന്നാണ് ദേശീയപാർട്ടി പദവിക്കുള്ള ഒരു വ്യവസ്ഥ. ഇല്ലെങ്കിൽ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവിയുണ്ടായിരിക്കണം. Content Highlights:CPM and TMC says Not to withdraw national party satatus
from mathrubhumi.latestnews.rssfeed https://ift.tt/2YO1rrT
via
IFTTT
No comments:
Post a Comment