ആശ്വാസം, മഴയുടെ ശക്തി കുറഞ്ഞു; കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും; റെഡ് അലര്‍ട്ട് ഇല്ല, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

ആശ്വാസം, മഴയുടെ ശക്തി കുറഞ്ഞു; കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും; റെഡ് അലര്‍ട്ട് ഇല്ല, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. അതേസമയം ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ 79 പേരാണ് മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തിലധികം പേരുണ്ട്. മഴ കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുകയാണ്. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. ഇനിയും അമ്പത് പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഏഴ് പേരെയും കണ്ടെത്താനുണ്ട്.

മഴകുറഞ്ഞതോടെ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകും. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഒരു ജില്ലയിലുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുകയാണ്. ആലപ്പുഴ-ചങ്ങനാശേരി പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.



from mangalam.com https://ift.tt/33sbtya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages