വാഷിംഗ്ടൺ: ജമ്മുകശ്മീരിൽ നേതാക്കളെ അറസ്റ്റ്ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒട്ടാഗസ് അറിയിച്ചു. വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ കൊക്കൊള്ളണമെന്നുംഅമേരിക്ക അഭിപ്രായപ്പെട്ടു. അതേസമയം മേഖലയിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന്യുഎൻ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ട്വിജ്വാരക്ക് പറഞ്ഞു.ഇന്ത്യയുടെ തീരുമാനവുമായി ബന്ധപ്പെട്ട കര്യങ്ങളല്ല. പകരം നിയന്ത്രണരേഖയിലെ സൈനിക നടപടി വർധിപ്പിച്ചതിലെ ആശങ്കയാണ് യുഎൻ പങ്കുവെച്ചത്. content highlights:America respond to Indian decision on JammuKashmir
from mathrubhumi.latestnews.rssfeed https://ift.tt/2Zz5oO1
via
IFTTT
No comments:
Post a Comment