ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ധീരമായ നടപടി; ജനസംഘത്തിന്റെ കാലം മുതലുള്ള സ്വപ്‌നം; കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് അദ്വാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 5, 2019

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ധീരമായ നടപടി; ജനസംഘത്തിന്റെ കാലം മുതലുള്ള സ്വപ്‌നം; കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് അദ്വാനി

ന്യൂഡല്‍ഹി: കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ധീരമായ നടപടിയെന്ന് പറഞ്ഞ് എല്‍.കെ. അദ്വാനി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ജനസംഘ കാലം മുതല്‍ ബി.ജെ.പി. പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ കാതലാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ റദ്ദാക്കല്‍. മുന്‍ ഉപപ്രധാനമന്ത്രികൂടിയായ അദ്വാനി പ്രഖ്യാപിച്ചു.

ചരിത്രപരമായ മുന്നേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്വാനി അഭിനന്ദിച്ചു. ജമ്മുവിലും കശ്മീരിലും ലഡാക്കിലും സമാധാനം പുലര്‍ത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്വാനി പറഞ്ഞു.

എന്നാല്‍ ജനാധിപത്യത്തിലെ കറുത്തദിനമാണ് ഇന്ന് എന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി പ്രതികരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെ പാക്കിസ്ഥാനും എതിര്‍ത്തു.



from mangalam.com https://ift.tt/2OQMAt4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages