കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 40 ഓളം പേർ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 1200 ഓളം പേർക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. Content Highlights:Afghanistan: 40 killed, over 100 injured in wedding party blast
from mathrubhumi.latestnews.rssfeed https://ift.tt/2KDuKWe
via
IFTTT
No comments:
Post a Comment