ന്യൂഡൽഹി: 354 കോടി രൂപയുടെ വായ്പത്തട്ടിപ്പുക്കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവനും മോസെർബെയറിന്റെ മുൻ എക്സിക്യുട്ടീവ് ഡയറക്ടറുമായ രതുൽ പുരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് രതുൽ പുരി അറസ്റ്റിലായത്. വായ്പത്തട്ടിപ്പിൽ രതുൽ പുരിക്കെതിരെ കഴിഞ്ഞദിവസം സി.ബി.ഐ. കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. രതുൽപുരിക്കു പുറമെ അച്ഛനും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടർമാരായ നിതാ പുരി (രതുലിന്റെ അമ്മയും കമൽനാഥിന്റെ സഹോദരിയും) സഞ്ജയ് ജെയ്ൻ, വിനീത് ശർമ എന്നിവർക്കെതിരേയും സി.ബി.ഐ. കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കൽ, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 2012-ൽ രതുൽ എക്സിക്യുട്ടിവ് ഡയറക്ടർ പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ അച്ഛനമ്മമാർ പദവികളിൽ തുടർന്നു. ബാങ്കുകൾ അനുവദിച്ച പണം കമ്പനിയും അതിന്റെ ഡയറക്ടർമാരും തങ്ങളുടെ വ്യക്തിഗത ആവശ്യത്തിനായി ദുർവിനിയോഗം ചെയ്തെന്നും അപഹരിച്ചെന്നും ഫണ്ടുകൾ ലഭ്യമാക്കുന്നതിനു വ്യാജരേഖകൾ നൽകിയെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിൽ കുറ്റപ്പെടുത്തുന്നു. സി.ഡി.കൾ, ഡി.വി.ഡി.കൾ തുടങ്ങിയവയുടെ നിർമാതാക്കളാണ് മോസെർ ബെയർ. Content Highlights:354 crore bank fruad case; madhyapradesh cm kamalnaths nephew ratul puri arrested by ed
from mathrubhumi.latestnews.rssfeed https://ift.tt/2ZeMQWA
via
IFTTT
No comments:
Post a Comment