ബിജെപിയ്ക്ക് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ തിരിച്ചടി ; ലക്ഷ്യമിട്ടത് 15 ലക്ഷം പുതിയ അംഗങ്ങള്‍ ; കിട്ടിയത് വെറും അഞ്ചര ലക്ഷം പേരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 19, 2019

ബിജെപിയ്ക്ക് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ തിരിച്ചടി ; ലക്ഷ്യമിട്ടത് 15 ലക്ഷം പുതിയ അംഗങ്ങള്‍ ; കിട്ടിയത് വെറും അഞ്ചര ലക്ഷം പേരെ

കൊച്ചി: ശബരിമല ഉള്‍പ്പെടെ അനുകൂല പശ്ചാത്തലം ഉണ്ടായിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ മേല്‍ക്കോയ്മ സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ബിജെപിയ്ക്ക് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലും തിരിച്ചടി. കേരളത്തില്‍ ഈ വര്‍ഷം 15 ലക്ഷം പുതിയ അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന പ്രചരത്തില്‍ അംഗത്വം നല്‍കാനായാത് അഞ്ചര ലക്ഷം പേര്‍ക്ക് മാത്രം. മിസ്ഡ് കോള്‍, ആപ്പ് എന്നിവ ഉപയോഗിച്ച് നാലു ലക്ഷം പേര്‍ അംഗങ്ങളായപ്പോള്‍ ഒന്നരലക്ഷം മാത്രമാണ് നേരിട്ട് അംഗങ്ങളായത്.

ഒരു മാസമായിരുന്നു മെമ്പര്‍ഷിപ്പ് പ്രചരണത്തിനായി ഉപയോഗിച്ച കാലാവധി. 15 ലക്ഷം മെമ്പര്‍ഷിപ്പുമായി ജൂലൈ 6 ന് ക്യാമ്പയിന്‍ തുടങ്ങുമ്പോള്‍ അംഗങ്ങളുടെ മൊത്തം എണ്ണം 30 ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിന്റെ നേര്‍ പകുതി പോലും മെമ്പര്‍ഷിപ്പ് നേടാനായില്ല. മിസ്ഡ് കോള്‍ പ്രചരണത്തിലൂടെ 2014 ലാണ് 15 ലക്ഷം പേര്‍ ബിജെപിയുടെ ഭാഗമായത്. ഇത്തവണ അത് 25 ലക്ഷത്തിന് മുകളില്‍ എത്തിക്കാനായിരുന്നു ശ്രമം നടത്തിയതും. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ 20 ശതമാനം വര്‍ധന വരുത്തിയാല്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നിരിക്കെ 40 ശതമാനത്തോളം പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനായി എന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്.

ജലപ്രളയവും ഉരുള്‍പൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കൂടുതല്‍ സജീവമാകേണ്ട അവസാനഘട്ടത്തെ ബാധിച്ചതാണ് തിരിച്ചടിയായതെന്നും വിലയിരുത്തുന്നു. അംഗങ്ങളുടെ എണ്ണം 25 ലക്ഷത്തിന് മുകളില്‍ എത്തിക്കാനാണ് ബിജെപിയുടെ പുതിയ ഉന്നം. അംഗങ്ങളെ ചേര്‍ക്കാന്‍ മിസ്ഡ് കോള്‍, ആപ്പ് തന്ത്രങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ബിജെപി പക്ഷേ ഇപ്പോള്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ഫോട്ടോ കൂടി വേണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഒരു ഫോണില്‍ നിന്നും ഒരാളുടെ ചിത്രം മാത്രമേ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈനാക്കുന്ന സംവിധാനവുമുണ്ട്.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ലക്ഷ്യമിട്ട് ശബരിമല വിഷയത്തിന്റെ പശ്ചാത്തലം മികച്ച അവസരമായി ബിജെപി കണക്കാക്കിയിരുന്നു. വലിയ പ്രചരണമാണ് നടത്തുകയും ചെയ്തത്. സാമൂഹ്യ-സാംസ്‌ക്കാരിക മേഖലളികടെ പ്രമുഖരെ പാര്‍ട്ടിയില്‍ എത്തിച്ചും കോളേജ് ക്യാമ്പസുകള്‍ക്ക് മുന്നില്‍ ബൂത്ത് കെട്ടിയും മറ്റുമായിരുന്നു ക്യാമ്പയിന്‍ ചെയ്തത്. അതേസമയം മിസ്ഡ് കോള്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികതയിലൂടെ അംഗങ്ങളെ ചേര്‍ക്കുന്നുണ്ടെങ്കിലും ഇങ്ങിനെ ചേരുന്ന എത്രപേര്‍ പാര്‍ട്ടിയില്‍ സജീവമായി ഉണ്ടെന്ന് ബിജെപിയ്ക്ക് വ്യക്തതയില്ല. അതുപോലെ തന്നെ ബിജെപിയ്ക്ക് വോട്ടു ചെയ്യുന്ന എല്ലാവരേയും തന്നെ പാര്‍ട്ടി അംഗങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നു നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു.

പോഷകസംഘടനകളും ബിജെപിയ്ക്ക് ആളെ സംഘടിപ്പിക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ഇത് കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്ന് വേണം കണക്കാക്കാന്‍. ഇന്ന് കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ യോഗം ചേരുന്നുണ്ട്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനാണ് ഇതിന്റെ മുഖ്യ അജണ്ട എന്നാണ് വിവരം. ബി.ജെ.പി.യില്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒകേ്ടാബറില്‍ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറില്‍ ജില്ലസംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.



from mangalam.com https://ift.tt/2KV26yF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages