വിദ്യാലയപരിസരത്തുനിന്നും വിദ്യാർഥികളിൽനിന്നുമായി പിടികൂടിയത് 3.40 കോടിയുടെ ലഹരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 5, 2019

വിദ്യാലയപരിസരത്തുനിന്നും വിദ്യാർഥികളിൽനിന്നുമായി പിടികൂടിയത് 3.40 കോടിയുടെ ലഹരി

കൊച്ചി: സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിലും ലഹരിമാഫിയ പിടിമുറുക്കുന്നതിന് കണക്കുകളുടെ തെളിവും. സ്കൂൾ, കോളേജ് പരിസരങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നുമായി കഴിഞ്ഞവർഷം 3.40 കോടിയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്തൊട്ടാകെ എക്സൈസ് പിടികൂടിയത്. ഇതിൽ 2.81 കോടിയും പിടികൂടിയത് എറണാകുളം ജില്ലയിൽനിന്നാണ്. ആകെ പിടികൂടിയ ലഹരിയുടെ 82 ശതമാനം വരുമിത്. കൂടുതൽ ലഹരി പിടികൂടിയതിൽ രണ്ടാമത് തിരുവനന്തപുരമാണ് -43 ലക്ഷം രൂപയുടെ ലഹരി. കൊല്ലം-3,21,835, പത്തനംതിട്ട-1,60,000, ആലപ്പുഴ- 3,63,200, കോട്ടയം-30,000, ഇടുക്കി-84,400, പാലക്കാട്-5,25,000, മലപ്പുറം-42,000, കോഴിക്കോട്-64,150, കണ്ണൂർ-16,000 രൂപയുടെ ലഹരിവീതമാണ് മറ്റിടങ്ങളിലെ കണക്ക്. വയനാട്, കാസർകോട്, തൃശ്ശൂർ ജില്ലകളിൽ വിദ്യാർഥികളിൽനിന്നോ വിദ്യാലയ പരിസരങ്ങളിൽ നിന്നോ ലഹരിയൊന്നും കഴിഞ്ഞവർഷം പിടിച്ചിട്ടില്ല. 18 വയസ്സ് തികയാത്ത 77 പേരെയാണ് ലഹരി കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷംമാത്രം എക്സൈസ് പിടിച്ചത്. കഴിഞ്ഞ അധ്യയനവർഷം സ്കൂൾ, കോളേജ് പരിസരങ്ങളിൽ ലഹരി വിറ്റ 495 പേരെയും അറസ്റ്റുചെയ്തു. കാരിയർമാരായി മാറ്റുന്നതിന് വിദ്യാർഥികളെ ലക്ഷ്യമാക്കി ലഹരിസംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് രഹസ്യവിവരമുണ്ടായിരുന്നു. ഇതു സത്യമാണെന്നു തെളിയിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. പരിശോധന തുടരും എക്സൈസിന്റെ ഷാഡോ വിഭാഗവും ഇന്റലിജൻസ് വിഭാഗവും സ്കൂളുകൾ കേന്ദ്രീകരിച്ച് മുടങ്ങാതെ പരിശോധന നടത്തുന്നുണ്ട്. ഇതുകൂടാതെ ഓരോ സ്കൂളിന്റെയും ചുമതല ഓരോ എക്സൈസ് ഉദ്യോഗസ്ഥനും നൽകിയിട്ടുണ്ട്. ഇവർ കൃത്യമായി സ്കൂളധികൃതരുമായി ഇടപെട്ട് റിപ്പോർട്ട് നൽകുന്നുണ്ട് -ജേക്കബ് ജോൺ, എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ


from mathrubhumi.latestnews.rssfeed https://ift.tt/2ZByoov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages