ദുബായ്: ലോകപ്രശസ്തമായ ദുബായ് മാൾ സന്ദർശിക്കുന്നവരെയെല്ലാം ആകർഷിക്കുന്നതാണ് ദിനോസറിന്റെ അസ്ഥികൂടം. അഞ്ചുവർഷം മുമ്പാണ് ഈ ദിനോസർ ദുബായ് മാളിൽ ആഘോഷത്തോടെ സ്ഥാപിച്ചത്. ചരിത്രകുതുകികളെയും വിദ്യാർഥികളെയും ഏറെ ആകർഷിക്കാറുള്ള ഈ അസ്ഥികൂടം ലേലം ചെയ്ത് വിൽക്കാനൊരുങ്ങുകയാണ് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഓക്ഷൻ. ഏറെ വിലപ്പെട്ടതും അപൂർവവുമായ വസ്തുക്കൾ ലേലത്തിന് വെക്കാറുള്ള എമിറേറ്റ്സ് ഓക്ഷന്റെ ദിനോസർ ലേലം ഗൾഫിൽ തന്നെ ആദ്യത്തെ സംഭവമാണ്. 14.6 ദശലക്ഷം ദിർഹം (28 കോടി രൂപയോളം) ആണ് ലേലത്തിന്റെ അടിസ്ഥാന തുക. ഓൺലൈൻ വഴി നടക്കുന്ന ലേലം ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കും. 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമുള്ളതാണ് ദിനോസറിന്റെ അസ്ഥികൂടം. ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നതെന്ന് കരുതുന്നതാണ് 25 വയസ്സ് കണക്കാക്കുന്ന ഈ ദിനോസർ. അഞ്ച് ആനയുടെ അത്രയും ഭാരമാണ് ഈ ദിനോസറിനുണ്ടായിരുന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും നീളമുള്ള കഴുത്തുള്ള ദിനോസർ വർഗത്തിൽ പെട്ടതാണിത്. ഡിപ്ലോഡോക്സ് ലോംഗസ് വിഭാഗത്തിൽ പെട്ടതാണെന്നാണ് ഊഹം. 2008-ൽ അമേരിക്കയിലെ വ്യോമിങ്ങിലെ ദന ക്വാറെയിൽ നിന്നാണ് ഉറങ്ങുന്ന നിലയിലുള്ള ഈ അസ്ഥികൂടം കണ്ടെത്തിയത്. ഹൂസ്റ്റൺ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദാബിയിലെ ഇത്തിഹാദ് മോഡേൺ ആർട്ട് ഗാലറി സ്ഥാപകൻ ഖാലിദ് സിദ്ദിഖിയാണ് 2014-ൽ ഇത് വാങ്ങി ദുബായ് മാളിൽ പ്രദർശനത്തിനായി സ്ഥാപിച്ചത്. Content Highlights:Dubai mall to auction Dinosaur
from mathrubhumi.latestnews.rssfeed https://ift.tt/2z5Vtnz
via
IFTTT
No comments:
Post a Comment