ഭാര്യയില്‍നിന്ന് കടം വാങ്ങി ടിക്കറ്റെടുത്തു; ബിഗ്ടിക്കറ്റിൽ 28കോടി നേടി ഇന്ത്യൻ കർഷകൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

ഭാര്യയില്‍നിന്ന് കടം വാങ്ങി ടിക്കറ്റെടുത്തു; ബിഗ്ടിക്കറ്റിൽ 28കോടി നേടി ഇന്ത്യൻ കർഷകൻ

ഹൈദരാബാദ്: ഭാര്യയിൽനിന്ന് കടംവാങ്ങിയ പണത്തിന് ലോട്ടറി ടിക്കറ്റെടുത്ത ഹൈദരാബാദിലെ കർഷകന് അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ 28 കോടി രൂപയുടെ സമ്മാനം. ഹൈദരാബാദിലെ നെൽകർഷകനും മുൻപ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പർ ടിക്കറ്റിനാണ് 15ദശലക്ഷം ദിർഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്. നേരത്തെ ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിലാസ് റിക്കാല പുതിയ ജോലി കിട്ടാത്തതിനാൽ ഒന്നരമാസം മുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് കഴിഞ്ഞദിവസം 28 കോടി ലഭിച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്തിരുന്ന സമയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിന്റേത് അടക്കം സ്ഥിരമായി ടിക്കറ്റുകൾ എടുത്തിരുന്നുവെന്ന് വിലാസ് റിക്കാല പറഞ്ഞു. എന്നാൽ ഭാഗ്യം കടാക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് നാട്ടിലെത്തിയപ്പോൾ ഭാര്യയുടെ കൈയിൽനിന്ന് 20000 രൂപ കടംവാങ്ങി അബുദാബിയിലെ സുഹൃത്ത് വഴി മൂന്നു ടിക്കറ്റുകളെടുത്തത്. ഇതിലൊന്നിനാണ് 28 കോടി രൂപ സമ്മാനം ലഭിച്ചത്. കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ എട്ട് സമ്മാനങ്ങളിൽ പകുതിയും ഇന്ത്യക്കാർക്കാണ്. ശരത് തളിയിൽ ഉദയകൃഷ്ണൻ ( 90,000 ദിർഹം), സൗമ്യ തോമസ് ( 70,000 ദിർഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ. കഴിഞ്ഞ മാസത്തെ 12 ദശലക്ഷം ദിർഹത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടിയ മലയാളി സ്വപ്നാ നായർ ശനിയാഴ്ചത്തെ പുതിയ നറുക്കെടുപ്പിലെ വേദിയിലെത്തിയിരുന്നു. Content Highlights:vilas rikkala who returned to home from dubai, wins abudhabi big ticket lottery


from mathrubhumi.latestnews.rssfeed https://ift.tt/2YDWduF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages