കഫേ കോഫിഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി ; മംഗലുരു തീരത്തെ ഒഴികേ ബസാറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 30, 2019

കഫേ കോഫിഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി ; മംഗലുരു തീരത്തെ ഒഴികേ ബസാറില്‍

മംഗലുരു: കഫേ കോഫിഡേ സ്ഥാപകന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗലാപുരത്ത് ഒഴികേ ബസാറില്‍ നിന്നുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. നേത്രാവതിപ്പുഴ കടലിനോട് ചേരുന്ന പ്രദേശത്തെ തീരത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

കര്‍ണാടകാ പോലീസ് മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് കൂടുതല്‍ ആളും ബോട്ടുകളും ഹെലികോപ്റ്റര്‍ അടക്കമുള്ള വലിയ സംവിധാനങ്ങളും ഉപയോഗിച്ച് വലിയ പരിശോധനയ്ക്ക് ഒരുങ്ങുമ്പോഴാണ് ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസം മുഴുവന്‍ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. രാത്രി ഉടനീളം ദുരന്തനിവാരണ സേന തെരച്ചില്‍ നടത്തിയിട്ടും ഒരു വിവരവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് കൂടുതല്‍ സൗകര്യങ്ങളുമായി എത്തി തെരച്ചില്‍ നടത്താനായിരുന്നു ഉദ്ദേശം.

കഴിഞ്ഞ തിങ്കളാഴ്ച ബംഗളുരുവില്‍നിന്നു സക്ളേഷ് പൂരിലേക്കു യാത്രതിരിച്ച സിദ്ധാര്‍ഥയെ െവെകിട്ടു നേത്രാവതി പാലത്തിലാണ് അവസാനമായി കണ്ടത്. വാഹനം പാലത്തിലെത്തിയപ്പോള്‍ സിദ്ധാര്‍ഥ അവിടെയിറങ്ങുകയും ഡ്രൈവറോടു നീങ്ങി കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അദ്ദേഹത്തെ കാണാതായതോടെ ഡ്രൈവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നെന്നു മംഗളുരു പോലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയ പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ പാലത്തിന്റെ മധ്യത്തിലെത്തി നിന്നു. സിദ്ധാര്‍ഥ പാലത്തില്‍നിന്നു ചാടി യിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു നദിയില്‍ തെരച്ചില്‍ നടത്തിയത്.

നദിയുടെ ഈ ഭാഗത്തുനിന്നു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണു കടല്‍. ഇന്ത്യയിലെ ''കാപ്പി രാജാവ്'' എന്നറിയപ്പെടുന്ന സിദ്ധാര്‍ഥയ്ക്ക് 7000 കോടി രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി, അദ്ദേഹം ജീവനക്കാര്‍ക്കെഴുതിയ കത്തും പുറത്തുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 12.30-ന് ഇന്നോവ കാറില്‍ ബംഗളുരുവില്‍നിന്നു സ€െഷ്പുരിലേക്കു യാത്രതിരിച്ച സിദ്ധാര്‍ഥ, ചിക്മംഗളുരുവിലെത്തിയപ്പോള്‍ ഹസന്‍ വഴി മംഗലാപുരത്തേക്കു പോകാന്‍ ആവശ്യപ്പെട്ടതായി ഡ്രൈവര്‍ ബസവരാജ് പറഞ്ഞു. ബസവരാജ് മൂന്നുവര്‍ഷമായി സിദ്ധാര്‍ഥയുടെ ഡ്രൈവറാണ്.

െഹെവേയില്‍ എത്തിയപ്പോള്‍ കാര്‍ നേത്രാവതി പാലത്തില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. താന്‍ അല്‍പ്പം നടന്നിട്ടുവരാമെന്നും കാര്‍ മുന്നോട്ടുനീക്കിയിട്ട് കാത്തുനില്‍ക്കാനും ഡ്രൈവറോടു പറഞ്ഞു. രാത്രി എട്ടുമണിയായിട്ടും കാണാതായതോടെ ഡ്രൈവര്‍ സിദ്ധാര്‍ഥയുടെ മൊെബെല്‍ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ടശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.



from mangalam.com https://ift.tt/2ynFnW8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages