ബെയ്ജിംഗ്: ആറ് പേരെ കൊന്ന സീരിയല്‍ കില്ലറുടെ വധശിക്ഷ ചൈനയില്‍ നടപ്പാക്കി. കൊലപാതകം കൂടാതെ 12 വയസ്സുകാരിയെ ഉള്‍പ്പെടെ 10 സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുമുണ്ട്. ഈ കുറ്റങ്ങള്‍ എല്ലാം പിരിഗണിച്ചാണ് 47കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2015ലാണ് ചിരിക്കുന്ന കൊലയാളി എന്നര്‍ത്ഥം വരുന്ന് 'സ്‌മൈലിംഗ് കില്ലറിനെ' വധശിക്ഷയ്ക്ക് വിധിച്ചത്.
ചൈനയിലെ മാധ്യമങ്ങളാണ് ഇയാള്‍ക്ക് സ്മൈലിങ് കില്ലര്‍ എന്ന വിശേഷണം നല്‍കിയത്. 1996- 2005 കാലഘട്ടത്തില്‍ ആറുപേരെ കൊന്നതാണ് കേസിന് ആധാരം. ഭൂരിഭാഗം പേരെയും കഴുത്തുഞെരിച്ചാണ് ഇയാള്‍ കൊന്നത്. 47കാരന്റെ കുറ്റകൃത്യങ്ങള്‍ ഭീകരമാണെന്ന് നിരീക്ഷിച്ച് ചൈനയിലെ പരമോന്നത കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
2005ലാണ് 47കാരന്‍ പൊലീസ് പിടിയിലായത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. 1996ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തശേഷം ശുചിമുറിയില്‍വച്ച് ശ്വാസംമുട്ടിച്ച് കൊന്നതും ഇയാളുടെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നു.
from mangalam.com https://ift.tt/2MnxqIR
via IFTTT
No comments:
Post a Comment