ഏഴുവയസുകാരിക്കു പീഡനം: കൂത്താടി രഘു അറസ്‌റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 28, 2019

ഏഴുവയസുകാരിക്കു പീഡനം: കൂത്താടി രഘു അറസ്‌റ്റില്‍

മാള/ചാലക്കുടി: മൊബൈലില്‍ അശ്‌ളീലദൃശ്യങ്ങള്‍ കാട്ടി ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍. പുത്തന്‍ചിറ കാരാമ്പ്ര സ്വദേശി കൂത്താടിവീട്ടില്‍ രഘു(59) ആണ്‌ അറസ്‌റ്റിലായത്‌. വാല്‍പ്പാറയ്‌ക്കടുത്ത്‌ കുരങ്ങുമുടിയിലെ എസ്‌റ്റേറ്റില്‍നിന്നാണ്‌ ഇയാള്‍ പോലീസ്‌ വലയിലായത്‌.
മൂന്നാഴ്‌ച മുമ്പാണു രഘു കുട്ടിയെ ഉപദ്രവിച്ചത്‌. രാത്രി കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ തിരക്കിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്‌. തുടര്‍ന്നു മാള പോലീസില്‍ പരാതി നല്‍കി.
തമിഴ്‌നാട്ടിലേക്കു മുങ്ങിയ രഘുവിനായി ചെന്നൈ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ റായപേട്ടയില്‍ ചായക്കടയില്‍ ജോലി ചെയ്യുന്നെന്നു വിവരം കിട്ടി. പോലീസെത്തുന്നതിനുമുമ്പ്‌ ഇവിടെനിന്നു രക്ഷപ്പെട്ടു. തുടര്‍ന്നു കോയമ്പത്തൂരിലേക്കു കടന്നെന്നു സൂചന കിട്ടി. രണ്ടാമതൊരു സംഘം കോയമ്പത്തൂരില്‍ കാത്തുനിന്നെങ്കിലും ഇയാള്‍ പൊള്ളാച്ചിയില്‍ ഇറങ്ങിയെന്നു ബസ്‌ ജീവനക്കാര്‍ അറിയിച്ചു. പൊള്ളാച്ചി ബസ്‌റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ വാല്‍പാറ ബസില്‍ കയറിയെന്നു വ്യക്‌തമായി. തുടര്‍ന്നു വാല്‍പാറയിലും മലക്കപ്പാറ കേന്ദ്രീകരിച്ചും വിനോദസഞ്ചാരികളെന്ന വ്യാജേന തങ്ങിയാണ്‌ അന്വേഷണസംഘം രഘുവിന്റെ ഒളിത്താവളം കണ്ടെത്തിയത്‌.
മാളയിലെത്തിച്ചു സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്‌തതോടെ രഘു കുറ്റം സമ്മതിച്ചു. ഡിവൈ.എസ്‌.പി. സി.ആര്‍ സന്തോഷ്‌, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി. സജിന്‍ ശശി, എ.എസ്‌.ഐ. പ്രദീപന്‍, ക്രൈം സ്‌ക്വാഡ്‌ അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്‌, സതീശന്‍ മടപ്പാട്ടില്‍, റോയ്‌ പൗലോസ്‌, പി.എം മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്‌, സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ ഒ.എച്ച്‌ ബിജു, സി.പി.ഒ. മിഥുന്‍ ആര്‍. കൃഷ്‌ണ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍. പ്രതിയെ വൈദ്യപരിശോധനയ്‌ക്കുശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.



from mangalam.com https://ift.tt/2LNl1OE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages