വിജയത്തില്‍ പ്രധാനമന്ത്രിക്ക് അയച്ച അഭിനന്ദനത്തിന് മാസങ്ങള്‍ക്ക് ശേഷം മറുപടി; ആഹ്ലാദത്തില്‍ എട്ടാം ക്ലാസുകാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 16, 2019

വിജയത്തില്‍ പ്രധാനമന്ത്രിക്ക് അയച്ച അഭിനന്ദനത്തിന് മാസങ്ങള്‍ക്ക് ശേഷം മറുപടി; ആഹ്ലാദത്തില്‍ എട്ടാം ക്ലാസുകാരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കത്ത് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തിരുവനന്തപുരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. കോട്ടണ്‍ ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂര്യാകൃഷ്ണയ്ക്കാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി കത്ത് ലഭിച്ചിരിക്കുന്നത്.

രണ്ടാം വട്ടവും വന്‍ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച സൂര്യകൃഷ്ണ ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിനാണ് പ്രധാനമന്ത്രി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ശ്രീ ബി. സൂര്യാ കൃഷ്ണാ ജി എന്നു തുടങ്ങുന്ന കത്തില്‍ അഭിനന്ദിച്ചതിന് നന്ദി അറിയിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടേയും വിശ്വാസത്തിനായി നിലകൊള്ളുമെന്നും വികസനത്തിനും സുസ്തിരമായ സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.



from mangalam.com https://ift.tt/32uTaIs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages