ഗാന്ധിനഗർ: അവിവാഹിതകളായ യുവതികൾക്ക് മൊബൈൽ ഫോൺ കൈവശംവെക്കുന്നത് വിലക്കി ഗുജറാത്തിലെ ബനാസ്കാണ്ഡാ ജില്ലയിലെ ഠാക്കോർ സമുദായം. സമുദായത്തിന്പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് പുറപ്പെടുവിച്ച തീരുമാനം നിർദേശിക്കുന്നു. അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ ഫോൺ നൽകരുത്. ഇവരുടെ പക്കൽനിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയാൽ മാതാപിതാക്കളായിരിക്കും ഉത്തരവാദികൾ. കൂടാതെ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും സമുദായത്തിലെ മുതിർന്ന നേതാക്കൾ പുറപ്പെടുവിച്ച നിർദേശം വ്യക്തമാക്കുന്നു. ജില്ലയിലെ 12 ഗ്രാമങ്ങളിൽനിന്നുള്ള 14 മുഖ്യന്മാർ ചേർന്ന് ജൂലൈ 14 ന് ദന്തിവാഡാ താലൂക്കിൽ ചേർന്ന യോഗത്തിലാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സമുദായ നേതാക്കളിൽ ഒരാളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം പെൺകുട്ടികളെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാനുള്ള നീക്കത്തിൽ തെറ്റൊന്നുമില്ലെന്ന് കോൺഗ്രസ് എം എൽ എ ഗാനിബെൻ ഠാക്കോർ പറഞ്ഞു. പെൺകുട്ടികൾ സാങ്കേതികവിദ്യയിൽനിന്ന് ദൂരംപാലിക്കണമെന്നും കൂടുതൽ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:thakor community of gujarat bans unmarried women from using mobile phones
from mathrubhumi.latestnews.rssfeed https://ift.tt/2JASR7d
via
IFTTT
No comments:
Post a Comment