സി.ഒ.ടി.നസീർ വധശ്രമം: കേസന്വേഷിക്കുന്ന സി.ഐ.യെ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 7, 2019

സി.ഒ.ടി.നസീർ വധശ്രമം: കേസന്വേഷിക്കുന്ന സി.ഐ.യെ മാറ്റി

തലശ്ശേരി: വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ. വി.കെ.വിശ്വംഭരനെ മാറ്റി. പകരം തലശ്ശേരി സി.ഐ.യായി കെ.സനൽകുമാർ ചുമതലയേറ്റു. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്നാണ് സനൽകുമാർ തലശ്ശേരി സ്റ്റേഷനിലെത്തിയത്. ഇനി നസീറിനെ ആക്രമിച്ച കേസ് അന്വേഷണം വിശ്വംഭരൻ തുടരുമോ സനൽകുമാറിന് നൽകുമോ എന്നതിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിശ്വംഭരനെ മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐ.യെ മാറ്റരുതെന്ന ആവശ്യമുയർന്നതിനാൽ അന്ന് മാറ്റിയില്ല. അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ്.ഐ. പി.എസ്.ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ, നസീർ കേസിന്റെ അന്വേഷണസംഘത്തിലുള്ളതിനാൽ തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഗൂഢാലോചനയിൽ എം.എൽ.എ.ക്ക് പങ്കുണ്ടെന്നാണ് നസീറിന്റെ ആരോപണം. ഇതുസംബന്ധിച്ച് എ.എൻ.ഷംഷീർ എം.എൽ.എ.യുടെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. മേയ് 18-ന് രാത്രി തലശ്ശേരി കായ്യത്ത് റോഡിൽവെച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. content highlights:cot naseer, cpm, vatakara


from mathrubhumi.latestnews.rssfeed https://ift.tt/2XyxvjG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages