സഖ്യം വാഴാത്ത കന്നഡ രാഷ്ട്രീയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 7, 2019

സഖ്യം വാഴാത്ത കന്നഡ രാഷ്ട്രീയം

ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാരുകൾ കൂടുതൽ കാലം വാണ ചരിത്രമില്ല. കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് സഖ്യം വേർപിരിയുന്നതാണ് പതിവ്. 2004-ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നപ്പോൾ ജനതാദൾ-എസുമായി ചേർന്ന് കോൺഗ്രസ് സർക്കാരുണ്ടാക്കി. കോൺഗ്രസിലെ എൻ. ധരംസിങ് 2004 മേയ് 28-ന് മുഖ്യമന്ത്രിയായി ചുമതലയേറ്റു. അന്ന് ജനതാദളിന് 42 എം.എൽ.എ.മാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ സർക്കാർ വീണു. സർക്കാരിനുള്ള പിന്തുണ എച്ച്.ഡി. കുമാരസ്വാമി പിൻവലിക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി.യുടെ പിന്തുണയോടെ 2006 ജനുവരി 28-ന് കുമാരസ്വാമി മുഖ്യമന്ത്രിയായി. ബി.ജെ.പി.യിലെ ബി.എസ്. യെദ്യൂരപ്പയായിരുന്നു ഉപമുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനം 20 മാസം കഴിഞ്ഞ് പങ്കുവെക്കാമെന്നായിരുന്നു ധാരണ. ഇതുപ്രകാരം 2007 ഒക്ടോബറിൽ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും പിന്തുണ നൽകാൻ ജനതാദൾ-എസ് തയ്യാറായില്ല. ഇതോടെ യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടി വന്നു. ഇതാണ് 2008-ൽ ബി.ജെ.പി.യെ അധികാരത്തിലെത്താൻ സഹായിച്ചത്. ജനതാദൾ-എസ് വഞ്ചിച്ചുവെന്ന പ്രചാരണത്തെത്തുടർന്നുണ്ടായ സഹതാപതരംഗത്തിൽ ബി.ജെ.പി.ക്ക് ഭരണം കിട്ടി. അതിനുശേഷം 2018-ലാണ് സഖ്യകക്ഷി സർക്കാരുണ്ടാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ജനതാദൾ-എസുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 79 സീറ്റിലും ജനതാദൾ-എസ് 37 സീറ്റിലുമാണ് വിജയിച്ചത്. കൂടുതൽ സീറ്റുണ്ടായിട്ടും കോൺഗ്രസ്, അഞ്ചുവർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം എച്ച്.ഡി. കുമാരസ്വാമിക്ക് നൽകി. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ, കോൺഗ്രസ് പ്രാദേശികനേതാക്കളിൽ പലരും സഖ്യത്തെ അംഗീകരിച്ചില്ല. എതിർപ്പുകൾ ഉയരുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റിൽ കോൺഗ്രസിനും ജെ.ഡി.എസിനും ഒരോ സീറ്റ് വീതമാണ് ലഭിച്ചത്. സഖ്യസർക്കാർ 13 മാസം പൂർത്തിയാക്കിയപ്പോഴാണ് ഭരണപക്ഷത്തുനിന്ന് 13 പേർ രാജിവെച്ച് സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. content highlights:karnataka politics


from mathrubhumi.latestnews.rssfeed https://ift.tt/2JtpJO5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages