ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് ഇക്കുറി ഒരുമാസത്തിലേറെ വൈകിയതും ശക്തികുറഞ്ഞതും 'എൽ നിനോ' പ്രതിഭാസം കാരണം. ഈ ഏപ്രിൽവരെ 'എൽ നിനോ' ദുർബലമായിരുന്നു. അതിനുശേഷം ശക്തിപ്പെട്ടു. അതിനാൽ ജൂണിൽ മഴ തീരെ കുറഞ്ഞു. ജൂലായിലും മുൻവർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 'എൽ നിനോ' ദുർബലപ്പെടുന്നതോടെ മഴ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഭൂമധ്യരേഖയുടെ താഴെയുള്ള ഭാഗങ്ങളിൽ വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മൺസൂൺ മേഘങ്ങളെ ഇന്ത്യയിലെ കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കു കൊണ്ടുവരുന്നത്. 'എൽ നിനോ' കാരണം ഇക്കുറി ഈ കാറ്റിന്റെ ശക്തി കുറവായിരുന്നു. അതിനാലാണ് മഴമേഘങ്ങൾ എത്താൻ വൈകിയത്. ഈ കാറ്റ് സാധാരണ ജൂൺ ഒന്നിന് മഴമേഘങ്ങളുമായി എത്താറുണ്ട്. ശരാശരി ഒരാഴ്ചയുടെ മാത്രം വ്യത്യാസമേ ഉണ്ടാകാറുള്ളൂ. 2015-ലും 'എൽനിനോ' കാരണം കാലവർഷം വൈകിയിരുന്നു. തെക്കൻതീരത്ത് ചുഴലിക്കാറ്റിന്റെ എണ്ണംകൂടും കേരളം ഉൾപ്പെടെയുള്ള തെക്കൻ തീരത്ത് ഭാവിയിൽ ചുഴലിക്കാറ്റിന്റെ എണ്ണം കൂടുമെന്ന് ജപ്പാൻ-അമേരിക്കൻ ശാസ്ത്രസംഘത്തിന്റെ പഠനങ്ങളുണ്ടെന്ന് കോട്ടയം കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷകൻ ഡോ. പ്രതീഷ് മാമ്മൻ പറഞ്ഞു. ആഗോളതാപനം ഉൾപ്പെടെ പല ഘടകങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. എൽ നിനോ കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കാൻ കഴിവുള്ള പ്രതിഭാസം. ലോകത്തെ വിവിധ പ്രദേശങ്ങളിൽ വരൾച്ച ഉണ്ടാകാൻ ഇത് കാരണമാകുന്നു. ദക്ഷിണേന്ത്യയിൽ മൺസൂൺ ദുർബലപ്പെടാനും ഇതിടയാക്കുന്നു. content highlights:monsoon kerala, elnino
from mathrubhumi.latestnews.rssfeed https://ift.tt/2LGbkAL
via
IFTTT
No comments:
Post a Comment