പാലക്കാട്: രമ്യ ഹരിദാസിന് പ്രവർത്തകർ പിരിവിട്ട് ഇന്നോവ കാർ വാങ്ങിനൽകുന്നതല്ല, മറിച്ച് വധശ്രമക്കേസിൽ പോലീസ് തിരയുന്ന ഇന്നോവ കാറിൽ എംഎൽഎ വന്നിറങ്ങുന്നതാണ് ചർച്ചചെയ്യേണ്ടതെന്ന് വി.ടി ബൽറാം എംഎൽഎ. ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പോലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പോലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു രമ്യ ഹരിദാസിന് കാർ വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിരിവ് നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചയും ട്രോളും നിറയുകയാണ്. ഇതിനിടയിലാണ് സി.ഒ ടി നസീർ വധശ്രമക്കേസിൽ പോലീസ് സംശയിക്കുന്നതെന്ന് കരുതുന്ന ഇന്നോവ കാറിൽ എ.എൻ ഷംസീർ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതും ചർച്ചയാകുന്നത്. ശനിയാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിന് ഷംസീർ എത്തിയ ഇന്നോവ കാറിനെ ചുറ്റിപ്പറ്റിയാണ് വിവാദം. തന്റെ സഹോദരനായ എ.എൻ. ഷാഹിറിന്റെ പേരിലുള്ള കെ.എൽ. 07 സി.ഡി. 6887 കാറിലാണ് ശനിയാഴ്ച രാവിലെ ഷംസീർ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. സി.ഒ.ടി. നസീർ വധശ്രമം സംബന്ധിച്ച ഗൂഢാലോചന നടന്നത് ഒരു ഇന്നോവ കാറിലാണെന്ന് പ്രതികളായ പൊട്ടി സന്തോഷിന്റെയും എൻ.കെ. രാഗേഷിന്റെയും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ വണ്ടി നമ്പർ വ്യക്തമാക്കിയില്ല. ഷംസീർ എം.എൽ.എ. ഉപയോഗിക്കാറുള്ളതും സഹോദരന്റെ പേരിലുള്ളതുമായ കാറിലാണ് ഗൂഢാലോചന നടന്നതെന്ന നിഗമനത്തിൽ കാറുടമയെ ചോദ്യംചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെക്ടർ സ്ഥലംമാറ്റപ്പെട്ടതിനെത്തുടർന്ന് അത് മുന്നോട്ടുപോയില്ല. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം. ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പോലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പോലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്. Content Highlights:Plot to attack COT Nasir hatched at Innova car
from mathrubhumi.latestnews.rssfeed https://ift.tt/2Z6H7yM
via
IFTTT
No comments:
Post a Comment