ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയതോടെ അച്ഛന്റെ അവിഹിതം പുറത്തായി. ഇതോടെ നാല്‍പ്പത്തിമൂന്ന് കാരന്റെ വിവാഹബന്ധത്തില്‍ വിള്ളുണ്ടായി. മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ പതിനഞ്ച് വര്‍ഷത്തോളമായുള്ള വിവാഹബന്ധമാണ് തകര്‍ച്ചയുടെ വക്കിലെത്തിയത്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്.
ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരന്‍ മകന്‍ ഫോണ്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് മകന്‍ കണ്ടെത്തിയത്. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ കയ്യോടെപൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.
സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കി.
from mangalam.com https://ift.tt/2M4dKcL
via IFTTT
No comments:
Post a Comment