കേരളത്തില്‍ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഹാദിയയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍. ഹാദിയയുടെ മതം മാറ്റവും വീട്ടു തടങ്കലും അവസാനം സുപ്രീം കോടതി വിധിയുമെല്ലാം വാര്‍ത്തകളായി. ഒടുവില്‍ വിജയം ഹാദിയയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് മറ്റൊരു സംഭവമാണ്. പഠനം പൂര്‍ത്തിയാക്കിയ ഹാദിയ ഇപ്പോള്‍ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ കത്തി നില്‍ക്കെ 'പഠിച്ച് മിടുക്കിയാകണം' എന്ന് സുപ്രീം കോടതിയും സൂചിപ്പിച്ചിരുന്നു.
മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ ആരംഭിച്ചത്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഈ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
from mangalam.com https://ift.tt/2L4jbJ8
via IFTTT
No comments:
Post a Comment