ഇടമലയാര്‍ ആനവേട്ടക്കേസ്‌: പ്രധാനപ്രതി അറസ്‌റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 23, 2019

ഇടമലയാര്‍ ആനവേട്ടക്കേസ്‌: പ്രധാനപ്രതി അറസ്‌റ്റില്‍

മുവാറ്റുപുഴ: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതി അറസ്‌റ്റില്‍. കുട്ടംമ്പുഴ വലിയപറമ്പില്‍ തങ്കച്ച(53)നെയാണ്‌ ആനവേട്ടക്കേസ്‌ അനേ്വഷിക്കുന്ന സംഘത്തില്‍പ്പെട്ട തുണ്ടം റേഞ്ച്‌ ഓഫീസര്‍ സിജോ സാമിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പിടികൂടിയത്‌.
നാലു വര്‍ഷം മുമ്പ്‌ ആനവേട്ടക്കേസിന്റെ അനേ്വഷണം പുരോഗമിക്കവേ ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനു നിരവധി തവണ വനപാലകര്‍ ശ്രമിച്ചിരുന്നു.
നേര്യമംഗലത്തുള്ള ഭാര്യവീട്ടില്‍ ഇടയ്‌ക്കു വന്നുപോകുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു പല പ്രാവശ്യം വനപാലകര്‍ വലവിരിച്ചു. എങ്കിലും തങ്കച്ചന്‍ രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം കുട്ടംമ്പുഴയില്‍ വരാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്നു വനപാലകര്‍ നടത്തിയ നീക്കത്തിലാണ്‌ അറസ്‌റ്റ്‌.
ആനവേട്ടക്കേസിലെ മുഖ്യപ്രതികളും നായാട്ടുകാരുമായ ഐക്കരമറ്റം വാസു, ഒറവങ്ങച്ചാലില്‍ ജിജോ എന്ന ആണ്ടിക്കുഞ്ഞ്‌ എന്നിവര്‍ക്കൊപ്പം വേട്ടയ്‌ക്കായി തങ്കച്ചന്‍ നാലു പ്രാവശ്യം കാട്ടില്‍ പോയിട്ടുണ്ടെന്ന്‌ അനേ്വഷണസംഘം പറഞ്ഞു. കേസിലെ മറ്റു പ്രതികളെ ചോദ്യംചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ തങ്കച്ചന്‍ നാല്‌ ആനവേട്ടക്കേസുകളില്‍ പ്രതിയാണെന്നു വനപാലകര്‍ പറഞ്ഞു.
ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതിനാണ്‌ വനപാലകര്‍ ആലോചിക്കുന്നത്‌.



from mangalam.com https://ift.tt/2Oh6tsL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages