കൊച്ചി: കർദിനാർ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്തായ വിഷ്ണു റോയിയെയാണ് ബെംഗളൂരുവിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. കർദിനാളിനെതിരായ വ്യാജരേഖ നിർമിക്കാൻ ആദിത്യനെ സഹായിച്ചത് വിഷ്ണു റോയി ആണെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ അറസ്റ്റിലായ ആദിത്യനിൽനിന്ന് ഇതുസംബന്ധിച്ച ചില മൊഴികൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സംഘം ബെംഗളൂരുവിലെത്തി വിഷ്ണുവിനെ പിടികൂടിയത്. ഇയാളിൽനിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വ്യാജരേഖ കേസിൽ വരുംദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്. കർദിനാൾ മാർജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിച്ച കേസിൽ ഫാദർ പോൾ തേലക്കാട്, ഫാദർ ആന്റണി കല്ലൂക്കാരൻ എന്നിവരാണ് പ്രധാന പ്രതികൾ. ഇരുവർക്കും കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. Content Highlights:fake document against cardinal mar george alanchery; one more arrested
from mathrubhumi.latestnews.rssfeed https://ift.tt/2YNVLL3
via
IFTTT
No comments:
Post a Comment