ചെയര്‍മാന്‍ സ്ഥാനം വിട്ടുള്ള ഒത്തുതീര്‍പ്പിനില്ല; പൊട്ടിത്തെറി പരിഹരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; ജോസഫും ജോസും രണ്ടായി യു.ഡി.എഫില്‍ തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 18, 2019

ചെയര്‍മാന്‍ സ്ഥാനം വിട്ടുള്ള ഒത്തുതീര്‍പ്പിനില്ല; പൊട്ടിത്തെറി പരിഹരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; ജോസഫും ജോസും രണ്ടായി യു.ഡി.എഫില്‍ തുടരും

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള ശ്രമം പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ ഉപേക്ഷിച്ചു. പിളര്‍പ്പ് പൂര്‍ണമാക്കി രണ്ടു പാര്‍ട്ടിയായി മുന്നോട്ടുപോകും. ഇരുകൂട്ടരെയും യു.ഡി.എഫ്. ഘടകകക്ഷികളായി അംഗീകരിക്കും. കെ.എം. മാണിയുടെ വഹിച്ചിരുന്ന ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ഇരുവിഭാഗവും ഉറച്ച നിലപാടെടുത്തതാണു പിളര്‍പ്പിലെത്തിയത്.

ജോസ് കെ. മാണിയെ ജോസ് വിഭാഗവും സി.എഫ്. തോമസിനെ ജോസഫ് വിഭാഗവും ചെയര്‍മാനായി നിശ്ചയിച്ചതോടെ പിളര്‍പ്പ് പൂര്‍ണമായി. ജോസ് കെ. മാണി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതു ജോസഫ് വിഭാഗത്തിന്റെ പരാതിയില്‍ കോടതി തടഞ്ഞു. ഇതിനെതിരേ ജോസ് കെ. മാണി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

പാര്‍ട്ടിയുടെ പേര്, ചിഹ്‌നം എന്നിവ ഏതു വിഭാഗത്തിനെന്നു കോടതിയും തെരഞ്ഞെടുപ്പു കമ്മിഷനും തീരുമാനിക്കുന്നതുവരെ പാര്‍ട്ടി പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. രണ്ടു വിഭാഗത്തിനും എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. ഈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാണ്. പക്ഷേ, കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിനെച്ചൊല്ലിയുള്ള തര്‍ക്കം കോടതികയറിയേക്കും. ഇതിനിടെ ജോസഫ് വിഭാഗത്തിന്റെ ജില്ലാ നേതൃയോഗം 21-ന് കോട്ടയത്തു കോടിമത റബര്‍ ഭവനില്‍ ചേരും.

കേരളാ കോണ്‍ഗ്രസ് (എം) സംഘടനാ ചുമതലയുള്ള ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്നു കോട്ടയം ജില്ലയിലെ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതിനു പാര്‍ട്ടി ഔദ്യോഗികമായി വിളിച്ചുചേര്‍ക്കുന്ന പ്രഥമ യോഗമാണ് ഇതെന്ന് ഇരുവരും അറിയിച്ചു.

സംസ്ഥാന കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന യോഗത്തില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്നാണു നിര്‍ദേശം. കേരളാ കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ജില്ലാ നേതൃയോഗം പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും..

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള ശ്രമം പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ ഉപേക്ഷിച്ചു. പിളര്‍പ്പ് പൂര്‍ണമാക്കി രണ്ടു പാര്‍ട്ടിയായി മുന്നോട്ടുപോകും. ഇരുകൂട്ടരെയും യു.ഡി.എഫ്. ഘടകകക്ഷികളായി അംഗീകരിക്കും.

കെ.എം. മാണിയുടെ വഹിച്ചിരുന്ന ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ഇരുവിഭാഗവും ഉറച്ച നിലപാടെടുത്തതാണു പിളര്‍പ്പിലെത്തിയത്. ജോസ് കെ. മാണിയെ ജോസ് വിഭാഗവും സി.എഫ്. തോമസിനെ ജോസഫ് വിഭാഗവും ചെയര്‍മാനായി നിശ്ചയിച്ചതോടെ പിളര്‍പ്പ് പൂര്‍ണമായി. ജോസ് കെ. മാണി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതു ജോസഫ് വിഭാഗത്തിന്റെ പരാതിയില്‍ കോടതി തടഞ്ഞു.

ഇതിനെതിരേ ജോസ് കെ. മാണി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. പാര്‍ട്ടിയുടെ പേര്, ചിഹ്‌നം എന്നിവ ഏതു വിഭാഗത്തിനെന്നു കോടതിയും തെരഞ്ഞെടുപ്പു കമ്മിഷനും തീരുമാനിക്കുന്നതുവരെ പാര്‍ട്ടി പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. രണ്ടു വിഭാഗത്തിനും എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. ഈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാണ്. പക്ഷേ, കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിനെച്ചൊല്ലിയുള്ള തര്‍ക്കം കോടതികയറിയേക്കും.

ഇതിനിടെ ജോസഫ് വിഭാഗത്തിന്റെ ജില്ലാ നേതൃയോഗം 21-ന് കോട്ടയത്തു കോടിമത റബര്‍ ഭവനില്‍ ചേരും. കേരളാ കോണ്‍ഗ്രസ് (എം) സംഘടനാ ചുമതലയുള്ള ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്നു കോട്ടയം ജില്ലയിലെ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതിനു പാര്‍ട്ടി ഔദ്യോഗികമായി വിളിച്ചുചേര്‍ക്കുന്ന പ്രഥമ യോഗമാണ് ഇതെന്ന് ഇരുവരും അറിയിച്ചു.

സംസ്ഥാന കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന യോഗത്തില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്നാണു നിര്‍ദേശം. കേരളാ കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ജില്ലാ നേതൃയോഗം പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും..



from mangalam.com https://ift.tt/2LZhtZa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages