നെടുങ്കണ്ടം: ഹരിത സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി രാജ്കുമാറിനു നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ പ്രാകൃത രീതിയിലുള്ള ക്രൂര മര്‍ദനമേറ്റിരുന്നതായി രണ്ട്, മൂന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അറസ്റ്റിലായ രണ്ടാം പ്രതി എ.എസ്.ഐ: സി.ബി റെജിമോന്‍, ഡ്രൈവര്‍ സി.പി.ഒ: പി.എച്ച്. നിയാസ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണു ക്രൂരമര്‍ദനം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായി പറയുന്നത്. മൂന്നാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ പ്രാകൃത ശിക്ഷാ രീതി പ്രയോഗിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ''മംഗള''ത്തിനു ലഭിച്ചു.
ജൂണ്‍ 12ന് െവെകിട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്റെ രണ്ടാം നിലയിലുള്ള വിശ്രമമുറിയില്‍വച്ചാണു മര്‍ദിച്ചത്. പോലീസുകാര്‍ ഉപയോഗിക്കുന്ന കട്ടിലിനോടു ചേര്‍ത്തു െകെകള്‍ കൂട്ടിക്കെട്ടിയും നിലത്തിരുത്തി കാലുകള്‍ ബലമായി ഇരുവശങ്ങളിലേക്ക് അകത്തിയും കഠിനമായി വേദനിപ്പിച്ചു. ചൂരല്‍ ഉപയോഗിച്ച് കാല്‍ വെള്ളയില്‍ തുടര്‍ച്ചയായി അടിച്ചു. ഇതേത്തുടര്‍ന്ന് രാജ്കുമാര്‍ നടക്കാനോ കാലുകള്‍ ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലായി.
അവശനായ രാജ്കുമാറിനെ ജൂണ്‍ 15ന് രാത്രി 9.30ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 16 നു രാത്രി 9.30ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്ത് പീരുമേട് ജയിലിലേക്ക് അയച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ ഒന്നാം പ്രതി എസ്.ഐ: കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അനേ്വഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ മുറികള്‍, വിശ്രമമുറി, എസ്.ഐയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇന്ന് െവെകുന്നേരം ആറുവരെയാണ് ചോദ്യം ചെയ്യലിനു കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം മൂന്നിനാണ് കെ.എ.സാബുവിനെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇന്നലെ രാവിലെയാണ് പീരുമേട് ഒന്നാം €ാസ് മജിസ്‌ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച് കസ്റ്റഡിയില്‍ വിട്ടത്.
ഉച്ചയോടെ സാബുവിനെ നെടുങ്കണ്ടം പൊതുമാരാമത്ത് റസ്റ്റ്ഹൗസില്‍ എത്തിച്ചു. പോലീസുകാര്‍ നല്‍കിയിരിക്കുന്ന മൊഴിയും സാബുവിന്റെ മൊഴിയുമായി താരതമ്യം ചെയ്തുവരികയാണ്. രാജ്കുമാറിനെ മര്‍ദിച്ചതില്‍ സാബുവിന്റെ പങ്ക് പ്രാഥമിക അനേ്വഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കസ്റ്റഡി മരണക്കേസിലെ രണ്ടും മൂന്നും പ്രതികളായ എ.എസ്.ഐ: സി.ബി. റെജിമോന്‍, പോലീസ് ഡ്രൈവര്‍ നിയാസ് എന്നിവരെ പീരുമേട് ഒന്നാം €ാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഏട്ട് ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവരെ പീരുമേട് സബ് ജയില്‍ ഒഴിവാക്കി ദേവികുളം സബ് ജയിലേക്കു മാറ്റി. സാബു, റെജിമോന്‍, നിയാസ് എന്നിവരെയും ക്രൈംബ്രഞ്ച് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായാണ് സൂചന. പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ വിശ്രമ മുറിയില്‍ എസ്.ഐ: സാബു, രാജ്കുമാറിനെ മര്‍ദിച്ചപ്പോള്‍ ഇരുവരും ഒപ്പമുണ്ടായിരുന്നെ ന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളില്‍ വനിതാ പോലീസ് ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്യുമെന്നാണു സൂചന.
രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തതില്‍ തനിക്കു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഇടുക്കി മജിസ്‌ട്രേറ്റിന്റെ വിശദീകരണം. മജിസ്‌ട്രേറ്റിന് വീഴ്ചയുണ്ടായിട്ടില്ലെന്നു സൂചിപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, െഹെക്കോടതി രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിച്ചു. പോലീസിനെ കണ്ട് ഓടിയപ്പോള്‍ വീണു പരുക്കുപറ്റിയതാണെന്നാണു രാജ്കുമാര്‍ തനിക്കു മൊഴി നല്‍കിയതെന്നു ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ വിശദമാക്കി. പോലീസ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസ് ഹാജരാക്കിയിരുന്നു. പരാതിയില്ലെന്നു പറഞ്ഞതോടെയാണു രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതെന്നും മജ്‌സ്‌ട്രേറ്റ് വിശദീകരണം നല്‍കി.
അന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി െഹെക്കോടതി രജിസ്ട്രി, ചീഫ് ജസ്റ്റിസിനു െകെമാറി. അവശ നിലയിലായിരുന്ന പ്രതിയെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുന്നതിനു പകരം റിമാന്‍ഡ് ചെയ്തത് എന്തിനെന്നു അന്വേഷിക്കാനായിരുന്നു തൊടുപുഴ സി.ജെ.എമ്മിനോടു െഹെക്കോടതി ആവശ്യപ്പെട്ടിരുന്നത്. മജിസ്‌ട്രേറ്റിന്റെ ഭാഗം കേട്ട്, റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. നെടുങ്കണ്ടം പോലീസ് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലാണ് ഹാജരാക്കേണ്ടിയിരുന്നത്.
എന്നാല്‍, നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. മര്‍ദനമേറ്റ് അവശനിലയിലായ രാജ്കുമാറിനെ പോലീസ് വാഹനത്തിനു സമീപമെത്തിയാണു മജിസ്‌ട്രേറ്റ് കണ്ടത്. എന്നിട്ടും ആശുപത്രിയിലേക്ക് അയയ്ക്കുന്നതിനു പകരം ജയിലിലേക്ക് അയച്ചതാണു െഹെക്കോടതി ഇടപെടലിനു കാരണമായത്. രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദനത്തിന്റെ സൂചനകള്‍ കണ്ടെത്തിയിരുന്നു. ഇതു പരിശോധിച്ചാണു െഹെക്കോടതി അന്വേഷണത്തിനു നിര്‍ദേശിച്ചത്.
from mangalam.com https://ift.tt/2G6JxG9
via IFTTT
No comments:
Post a Comment