പുഴയില്‍ ചാടിയയാളെ ലൈഫ് ഗാര്‍ഡ് രക്ഷിച്ചെങ്കിലും പിറ്റേ ദിവസം ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തവന്നൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയനെയാണ്(40) ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം പാലത്തിന് മുകളില്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഇയാള്‍ പുഴയില്‍ ചാടിയെങ്കിലും മിനിപമ്പയിലെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ലൈഫ് ഗാര്‍ഡ്മാരായ ഇബ്രാഹിമും ഹരിദാസും നോക്കിയപ്പോഴാണ് ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവരുടെ അവസരോചിത ഇടപെടലാണ് ജയനെ രക്ഷിച്ചത്.
ജയനെ കരയ്ക്ക് എത്തിച്ച് പ്രഥമ ചികിത്സ നല്‍കിയ ശേഷം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ജയന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട് വിട്ടിറങ്ങി. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുമ്പ് രണ്ട് വട്ടം ആത്മഹത്യ ശ്രമം നടത്തിയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.
തെങ്ങുകയറ്റ തൊഴിലാളിയാണ് ജയന്‍.
from mangalam.com https://ift.tt/2YJ4z51
via IFTTT
No comments:
Post a Comment