ഒടുവില്‍ ഇടപെടലുമായി ഫിഫ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

ഒടുവില്‍ ഇടപെടലുമായി ഫിഫ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിലെ തർക്കവിഷയത്തിൽ ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ ഇടപെടൽ. കേരള ക്ലബ്ബായ ഗോകുലം എഫ്.സി. അടക്കം ആറ് ക്ലബ്ബുകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിഫ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്തയച്ചു. 2018-ൽ ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും സംയുക്തമായി എ.ഐ.എഫ്.എഫിന് നൽകിയ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയാനാണ് ഫിഫ ചീഫ് മെമ്പർ അസോസിയേഷൻ ഓഫീസർ ജോയ്സെ കുക്ക് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസിന് കത്തയച്ചത്. ഇന്ത്യൻ ഫുട്ബോളിൽ നടപ്പാക്കേണ്ട പദ്ധതികളും പ്രവർത്തനങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. വിഷയം കഴിയുന്നതും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കുറഞ്ഞത് രണ്ടോ മൂന്നോ സീസൺ കൂടി വേണ്ടിവരുമെന്നും എ.ഐ.എഫ്.എഫ്. പ്രസ്താവനയിൽ വ്യക്തമാക്കി. റാങ്കിങ്ങിൽ ഇന്ത്യ താഴോട്ട് സൂറിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യ രണ്ടുസ്ഥാനം താഴോട്ടിറങ്ങി. പുതിയ പട്ടികയിൽ 103-ാം സ്ഥാനത്താണ് ടീം. ഇന്റർകോണ്ടിനെന്റൽ കപ്പിലെ മോശം ഫലമാണ് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോറ്റ ഇന്ത്യ അവസാനകളിയിൽ സിറിയയോട് സമനിലപിടിച്ചു. റാങ്കിങ്ങിൽ ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ലോകചാമ്പ്യൻമാരായ ഫ്രാൻസാണ് മൂന്നാമത്. അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താംറാങ്കിലെത്തി. Content Highlights:FIFA asks AIFF for update on Indian football


from mathrubhumi.latestnews.rssfeed https://ift.tt/2Gt9JuU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages