ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരിൽ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല.യുഎഇ കമ്പനിക്കായി സർവീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയ ജൂലായ് 14-നാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം കഴിഞ്ഞ ആഴ്ച ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഇവരടക്കം രണ്ട് കപ്പലുകളിലായി 21 ഇന്ത്യക്കാർ ഇപ്പോൾ ഇറാനിലുണ്ട്. എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാൻ പിടിച്ചെടുത്തത്. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.ആർ.ബി പെട്രോകെമിക്കൽസ് എന്ന കമ്പനി വാടകയ്ക്കെടുത്തതാണ് ഈ കപ്പൽ. ഇതിനിടെ സ്റ്റെന ഇംപേരോയിലെ ജീവനക്കാർക്ക് ഇന്ത്യൻ കോൺസലുമായി ബന്ധപ്പെടുന്നതിന് അവസരം ലഭിച്ചു. ഇതിൽ നാല് മലയാളികളുണ്ട്. ഇത് കൂടാതെ ജൂലായ് നാലിന് മെഡിറ്ററേനിയൻ കടലിൽ നിന്ന് പിടിച്ചെടുത്ത ഇറാൻ ടാങ്കറായ ഗ്രേസ് ഒന്നിൽ 24 ഇന്ത്യക്കാരുണ്ട്. ഇവർ സുരക്ഷിതരാണെന്ന് ബ്രിട്ടൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. Content Highlights:Iran Releases 9 Out Of 12 Indians Captured From Detained Ship


from mathrubhumi.latestnews.rssfeed https://ift.tt/2OksGWP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages