ദമ്പതിമാർ വേർപിരിഞ്ഞാൽ കുട്ടിയുടെ ‘കസ്റ്റഡി’ ഒരാൾക്കുമതിയോ? സുപ്രീംകോടതി പരിശോധിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 22, 2019

ദമ്പതിമാർ വേർപിരിഞ്ഞാൽ കുട്ടിയുടെ ‘കസ്റ്റഡി’ ഒരാൾക്കുമതിയോ? സുപ്രീംകോടതി പരിശോധിക്കുന്നു

ന്യൂഡൽഹി: ബന്ധം വേർപിരിഞ്ഞ അച്ഛനമ്മമാരിൽ ഒരാളുടെ കൂടെമാത്രം കഴിയാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ഇരുവരുടെയും സംരക്ഷണം ലഭിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കും. വേർപിരിയുന്ന ദമ്പതികളിൽ ഇരുവരുടെയും അവകാശങ്ങൾ ഒരേപോലെ പരിഗണിക്കണമെന്നും രണ്ടുപേരുടെയും സംരക്ഷണം ലഭിക്കാൻ കുട്ടികൾക്ക് അവകാശമുണ്ടെന്നുംകാട്ടി ആന്ധ്രാപ്രദേശ് സ്വദേശിനി സുലോചനാ റാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുട്ടികളെ വിട്ടുനൽകുന്ന വിഷയത്തിൽ ദമ്പതിമാരിലെ പുരുഷനു പ്രാമുഖ്യം നൽകുന്ന ഹിന്ദു, മുസ്ലിം വ്യക്തിനിയമങ്ങളിലെ വകുപ്പുകൾകൂടി ചോദ്യംചെയ്താണ് അഡ്വ. കാളീശ്വരം രാജ് മുഖേന ഹർജി നൽകിയത്. ഹർജി ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ചയ്ക്കുശേഷം കേൾക്കും. ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. പല വിദേശരാജ്യങ്ങളിലും ദമ്പതിമാർ വേർപിരിഞ്ഞാലും ഇരുവരും ഒന്നിച്ച് കുട്ടികളെ സംരക്ഷിക്കുന്ന സംവിധാനം (ഷെയേർഡ് പേരന്റിങ്) ആണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വേർപിരിയുമ്പോൾ ഒരാൾക്കുമാത്രം കുട്ടിയെ കസ്റ്റഡിയിൽ നൽകുകയാണ് കോടതികൾ ചെയ്തുവരുന്നത്. ദമ്പതിമാർക്ക് തുല്യതയ്ക്കും കുട്ടികൾക്ക് ജീവിക്കാനുമുള്ള അവകാശങ്ങളെ ലംഘിക്കുന്നതാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 1956-ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് നിയമത്തിന്റെ ആറ് (എ), ഏഴ് വകുപ്പുകളും 1937-ലെ മുസ്ലിം ശരീയത്ത് ആപ്ലിക്കേഷൻ നിയമത്തിലെ ഇതുസംബന്ധിച്ച ഭാഗവും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ക്രിസ്ത്യൻ, പാഴ്സി നിയമങ്ങളാകട്ടെ ഇത്തരം വിഷയങ്ങളിൽ ഒന്നും പറയുന്നില്ല. ഇപ്പോഴത്തെ നിയമങ്ങൾ പ്രകാരം അഞ്ചുവയസ്സുവരെയുള്ള കുട്ടികളെ അമ്മയുടെ കൂടെയും അതിനുശേഷം അച്ഛന്റെ കൂടെയും അയക്കുകയാണ് പതിവ്. 'കുട്ടിയുടെ ഉത്തമ താത്പര്യം' എന്ന അവ്യക്തമാനദണ്ഡം വെച്ചുകൊണ്ടാണ് തീരുമാനമെടുക്കുക. ആരുടെകൂടെ അയച്ചാലും മറ്റേയാളുടെ അവകാശം നിഷേധിക്കപ്പെടുന്നു. കൂടാതെ, ഇരുവരുടെയും സ്നേഹവും പരിചരണവും ഒന്നിച്ചുലഭിക്കാനുള്ള കുട്ടിയുടെ അവകാശവും ഹനിക്കപ്പെടുന്നു. അതിനാൽ വിദേശരാജ്യങ്ങളിലേതുപോലെ രക്ഷാകർതൃ പദ്ധതി തയ്യാറാക്കിനൽകണം. ഓരോ സാഹചര്യങ്ങളിലും യുക്തിസഹമായ തീരുമാനമെടുക്കാൻ കുടുംബകോടതികൾക്കായി മാർഗരേഖ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. content highlights:Supreme Court , joint parenting,divorce


from mathrubhumi.latestnews.rssfeed https://ift.tt/2JKTkUM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages