ദുബായ്: ഇമിഗ്രേഷൻ കൗണ്ടറിൽ പാസ്പോർട്ടും വിസയും കാണിക്കണം, സ്മാർട്ട് ഗേറ്റിലാണെങ്കിൽ യു.എ.ഇ.യുടെ തിരിച്ചറിയൽരേഖയെങ്കിലും വേണം... എന്നാൽ, ഇതൊന്നും കാണിക്കാതെ യാത്രക്കാർക്ക് കൈയുംവീശി നടന്നുനീങ്ങാനുള്ള 'സ്മാർട്ട് ടണൽ' ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുങ്ങി. പാസ്പോർട്ടും തിരിച്ചറിയൽരേഖയും കാണിക്കാതെ വിമാനത്താവളത്തിലൂടെ യാത്രചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദുബായ്. സ്മാർട്ട് ടണലിലൂടെ നടന്ന് പുറത്തിറങ്ങിയാൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാകുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. യാത്രക്കാർ ടണലിലൂടെ നടന്നുനീങ്ങുമ്പോൾ അവിടെയുള്ള കാമറയിൽ നോക്കിയാൽമാത്രംമതി. ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞ് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തും. കഴിഞ്ഞ വർഷമാണ് ദുബായ് താമസ- കുടിയേറ്റ വകുപ്പ്(ജി.ഡി.എഫ്.ആർ.എ.) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി ഈ സൗകര്യം പരിചയപ്പെടുത്തിയത്. നിർമിതബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇമിഗ്രേഷൻ സംവിധാനമാണ് ഇത്. ഇപ്പോൾ എമിറേറ്റ്സ് വിമാനങ്ങൾ സർവീസ് നടത്തുന്ന ടെർമിനൽ മൂന്നിലാണ് ടണൽ. ആദ്യഘട്ടത്തിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. തികച്ചും യു.എ.ഇ.നിർമിതമായ ഈ സംവിധാനം തിരക്കേറിയ വിമാനത്താവളത്തിലെ യാത്രാനടപടികൾ അതിസുഗമമാക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. content highlights:Smart Tunnel at Dubai International Airport, uae
from mathrubhumi.latestnews.rssfeed https://ift.tt/2M6BxZK
via
IFTTT
No comments:
Post a Comment