തിരുവനന്തപുരം: കേരളത്തിൽനിന്നു കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദാലിയെ ചോദ്യംചെയ്യാൻ കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടി. യു.കെ. പൗരനായ ഇയാൾ ഇപ്പോൾ സ്വീഡനിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ലിസ വെയ്സിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഹമ്മദാലി എട്ടു ദിവസം കഴിഞ്ഞപ്പോൾ കൊച്ചി വിമാനത്താവളം വഴി തിരിച്ചുപോയിരുന്നു. 2012-ൽ ഈജിപ്ഷ്യൻ സ്വദേശിയെ വിവാഹം കഴിക്കുന്നതിനായി ലിസ മതം മാറിയിരുന്നു. എന്നാൽ, 2016-ൽ ഇവർ വിവാഹമോചനം നേടി തിരിച്ച് ജർമ്മനിയിലെത്തി. രണ്ടു വർഷത്തിനു ശേഷം സ്വീഡനിലേക്കു പോയ ഇവർ, ചില മുസ്ലിം കൂട്ടായ്മകളോടൊപ്പമായിരുന്നു താമസം. അവിടെനിന്നാണ് ഇന്ത്യയിലേക്കു വന്നത്. സ്വീഡനിൽവച്ച് പരിചയപ്പെട്ട സുഹൃത്താണ് മുഹമ്മദാലി. ഇന്ത്യയിലേക്കുള്ള യാത്ര, മുസ്ലിം കൂട്ടായ്മകളിൽനിന്നു മാറിനിൽക്കാനാണെന്നാണ് സുഹൃത്തുക്കളോട് ലിസ പറഞ്ഞിരുന്നതെന്ന് സഹോദരി കരോളിൻ ഹെലിങ് ചൂണ്ടിക്കാട്ടുന്നു. അമൃതാനന്ദമയി മഠത്തിലേക്കു പോകാനാണ് എത്തിയതെന്നാണ് ഇവർ വിമാനത്താവളത്തിൽ നൽകിയ രേഖകളിലുള്ളത്. ഇത്തരം കൂട്ടായ്മകളിലെ അംഗമായ മുഹമ്മദാലി ഇവർക്കൊപ്പം വന്നതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. ലിസ 2009-ലും 2011-ലും രണ്ടു തവണ അമൃതാനന്ദമയി മഠത്തിൽ വന്നിട്ടുണ്ട്. എന്നാൽ, ഈ മാർച്ചിലെ വരവിൽ ഇവർ കൊല്ലം അമൃതപുരിയിലെത്തിയിട്ടില്ല. പകരം കോവളത്തും വർക്കലയിലും എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്. കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടപ്പോൾ, ഇനി ഫോണുണ്ടാവില്ലെന്നും മെയിൽ വഴി ബന്ധപ്പെടാമെന്നുമാണ് ഇവർ അറിയിച്ചത്. പരാതിക്കാരിയായ ലിസയുടെ അമ്മ കത്രി വെയ്സിനെയും ബന്ധുക്കളെയും ചോദ്യംചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. content highlights:german woman lisa vaise
from mathrubhumi.latestnews.rssfeed https://ift.tt/2NMtIdS
via
IFTTT
No comments:
Post a Comment