താരമായി വില്യംസണ്‍ , ഐ.സി.സി. ടീമില്‍ കോഹ്ലിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 15, 2019

താരമായി വില്യംസണ്‍ , ഐ.സി.സി. ടീമില്‍ കോഹ്ലിയില്ല

ലണ്ടന്‍: ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലെ താരമായി. ലോകകപ്പിലെ താരമാകുന്ന രണ്ടാമത്തെ നായകനാണു വില്യംസണ്‍. 1992 ലോകകപ്പിലെ താരമായതു ന്യൂസിലന്‍ഡിനെ നയിച്ച മാര്‍ട്ടിന്‍ ക്രോയായിരുന്നു.
ടൂര്‍ണമെന്റിലാകെ 578 റണ്ണെടുത്ത വില്യംസണ്‍ വെസ്‌റ്റിന്‍ഡീസ്‌, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ സെഞ്ചുറിയുമടിച്ചു. റണ്‍വേട്ടക്കാരില്‍ നാലാംസ്‌ഥാനക്കാരനുമാണു വില്യംസണ്‍. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണു വില്യംസണിനു പുരസ്‌കാരം നല്‍കിയത്‌. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടീം ഓഫ്‌ ദ ടൂര്‍ണമെന്റിന്റെ നായകനായി തെരഞ്ഞെടുത്തതും വില്യംസണിനെയാണ്‌. ഇംഗ്ലണ്ടില്‍നിന്നു നാലു പേരും ന്യൂസിലന്‍ഡില്‍നിന്നു രണ്ടു പേരും ടീമിലുണ്ട്‌. ഇന്ത്യയുടെ രോഹിത്‌ ശര്‍മയും ജസ്‌പ്രീത്‌ ബുംറയും ഐ.സി.സി. ടീമിലുണ്ട്‌. സമനിലയായിട്ടും ബൗണ്ടറിയുടെ അടിസ്‌ഥാനത്തില്‍ കിരീടം കൈവിടേണ്ടി വന്നതു വിശ്വസിക്കാനാകുന്നില്ലെന്നു വില്യംസണ്‍ പറഞ്ഞു.
ലോകകപ്പിന്റെ താരം എന്നു കമന്റേറ്റര്‍മാര്‍ വിളിച്ച ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ്‌ അല്‍ ഹസനും ടീമില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണര്‍, ആരണ്‍ ഫിഞ്ച്‌ എന്നിവരെയും ഇംഗ്ലണ്ടിലെ സഹതാരം ജോണി ബെയര്‍സ്‌റ്റോയെയും പിന്തള്ളി ജാസണ്‍ റോയി ഓപ്പണര്‍ ആയി. ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത ജോ റൂട്ടും ലോകകപ്പ്‌ ടീമിലുണ്ട്‌. ലോകകപ്പ്‌ ഫൈനലില്‍ ഹീറോയായ ബെന്‍ സ്‌റ്റോക്‌സ് ഓള്‍റൗണ്ടര്‍ ആയി ടീമില്‍ എത്തി. ഓസ്‌ട്രേലിയയുടെ അലക്‌സ് കാരിയാണ്‌ വിക്കറ്റ്‌ കീപ്പര്‍. സ്‌പെഷലിസ്‌റ്റ് സ്‌പിന്നര്‍മാര്‍ ഇടംപിടിച്ചില്ലെന്നതു ശ്രദ്ധേയമായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടി ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്‌റ്റാര്‍കും ന്യൂസിലന്‍ഡിന്റെ ലോകി ഫെര്‍ഗൂസനും ടീമിലുണ്ട്‌. ലോകകപ്പിലെ സെന്‍സേഷന്‍ ആയ ഇംഗ്ലീഷ്‌ യുവ പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമിലുണ്ട്‌. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ ടീമില്‍ ഇടംപിടിക്കാനായില്ല.



from mangalam.com https://ift.tt/2k6rVlR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages