ഗുജറാത്തിൽ അഭിഭാഷകർ അധികജോലിചെയ്ത് പ്രതിഷേധിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

ഗുജറാത്തിൽ അഭിഭാഷകർ അധികജോലിചെയ്ത് പ്രതിഷേധിക്കും

അഹമ്മദാബാദ്: ജസ്റ്റിസ് അകിൽ ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അവഗണിക്കുന്നതിനോടുള്ള പ്രതിഷേധമായി അധികസമയം ജോലിചെയ്യാൻ ഗുജറാത്ത് ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ തീരുമാനിച്ചു. നിയമനം വൈകിക്കുന്നതിനെതിരേ സുപ്രീംകോടതിയിൽ റിട്ട് ഹർജിയും നൽകും. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ഖുറേശി ഇപ്പോൾ ബോംബെ ഹൈക്കോടതിയിലാണ്. ഇദ്ദേഹത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. മറ്റ് ശുപാർശകൾ നടപ്പാക്കിയെങ്കിലും ഖുറേശിയുടെ നിയമനം മാത്രം നടത്തിയിട്ടില്ല. ഇതിനെതിരേ കഴിഞ്ഞ മാസം അസോസിയേഷൻ പ്രമേയം പാസാക്കി. കേന്ദ്ര നിയമമന്ത്രിയെ കാണാൻപോലും അസോസിയേഷൻ ഭാരവാഹികൾക്ക് അനുമതി ലഭിച്ചില്ലെന്ന് പ്രസിഡന്റ് യതിൻ ഓജ പറഞ്ഞു. ഇതേത്തുടർന്നാണ് സുപ്രീംകോടതിയിൽത്തന്നെ ഹർജി നൽകാൻ തീരുമാനിച്ചത്. നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനുപകരം ഒരുദിവസം കോടതിയിൽ അധികസമയം പ്രവർത്തിക്കണമെന്നാണ് ഇപ്പോൾ തീരുമാനിച്ചത്. ഇതിനായി ഹൈക്കോടതി അക്ടിങ് ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകി. സൊഹ്റാബുദ്ദീൻ വ്യാജഏറ്റുമുട്ടൽവധക്കേസിൽ അമിത് ഷായെ കസ്റ്റഡിയിൽ നൽകിയതടക്കം ഗുജറാത്തിലെ ബി.ജെ.പി. സർക്കാരിന് അഹിതമായ വിധികൾ പലതും പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് ഖുറേശി. സംസ്ഥാനത്ത് ചീഫ് ജസ്റ്റിസിന്റെ ഒഴിവ് വന്നപ്പോൾ സീനിയറായ ഇദ്ദേഹത്തെ നിയമിക്കാതെ മഹാരാഷ്ട്രയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. content highlights:Gujarat HC lawyers on strike to protest Justice Akil Kureshi


from mathrubhumi.latestnews.rssfeed https://ift.tt/2XjUHNm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages