ജമ്മുകശ്മീരും തെക്കൻ സംസ്ഥാനങ്ങളും ലക്ഷ്യമിട്ട് ആർ.എസ്.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

ജമ്മുകശ്മീരും തെക്കൻ സംസ്ഥാനങ്ങളും ലക്ഷ്യമിട്ട് ആർ.എസ്.എസ്.

ഝാൻസി: ഇന്ത്യയിലെല്ലായിടത്തും വേരുറപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മുകശ്മീരിലും തെക്കൻ സംസ്ഥാനങ്ങളിലും കൂടുതൽ ശാഖകൾ സ്ഥാപിക്കാൻ ആർ.എസ്.എസ്. തീരുമാനിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിൽ നടക്കുന്ന അഞ്ചുദിവസത്തെ യോഗത്തിലാണു തീരുമാനം. വരുന്ന നിയമസഭാ, ലോക്സഭാ (2024) തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കു നേട്ടമുണ്ടാക്കിക്കൊടുക്കുകയാണു ലക്ഷ്യം. ദക്ഷിണേന്ത്യയിൽ കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ആർ.എസ്.എസ്. ലക്ഷ്യമിടുന്നത്. കൂടുതൽ ജനപിന്തുണ നേടാനായി ഹിന്ദിയിതര ഭാഷകൾ സംസാരിക്കുന്ന മേഖലകളിലേക്കും സംഘടനയെ വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് മുതിർന്നനേതാവ് പറഞ്ഞു. ഹിന്ദു ജനസംഖ്യ കുറവാണെങ്കിലും കശ്മീരും ആർ.എസ്.എസിന്റെ പട്ടികയിലുണ്ട്. “ഹിന്ദുക്കളുടെ കാര്യമല്ല, ദേശീയതയുടെ കാര്യമാണിത്. കശ്മീരികളുടെ അടുത്തുചെന്നു നിങ്ങൾ ഞങ്ങൾക്കൊപ്പമുള്ളവരാണെന്നു പറയാൻ ഞങ്ങളാഗ്രഹിക്കുന്നു. ദേശീയത ഏതു മതത്തെക്കാളും വലുതാണ്. യുവാക്കളുമായി സമ്പർക്കം പുലർത്താൻ ഞങ്ങൾ ഈ ആശയം ഉപയോഗിക്കും” -അദ്ദേഹം പറഞ്ഞു. content highlights:rss, jammu kashmir, south india


from mathrubhumi.latestnews.rssfeed https://ift.tt/2YpIJn2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages